സ്പ്രിംക്ലര്‍ കരാറില്‍ സർക്കാർ മലക്കം മറഞ്ഞെന്ന് പ്രതിപക്ഷ നേതാവ്

സർക്കാരിന്‍റേത് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലെ കള്ളന്റെ നിലപാട്

0

സ്പ്രിംക്ലര്‍ കരാറില്‍ സർക്കാർ മലക്കം മറഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സർക്കാരിന്‍റേത് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലെ കള്ളന്റെ നിലപാട്. പ്രതിപക്ഷം പറഞ്ഞത് ശരിയെന്ന് തെളിഞ്ഞു. കള്ളം കൈയ്യോടെ പിടികൂടിയപ്പോൾ കളവ് മുതൽ ഉപേക്ഷിച്ചെന്ന് ചെന്നിത്തല പറഞ്ഞു.പ്രതിപക്ഷം ആരോപണം ഉന്നയിച്ചില്ലെങ്കിൽ കോവിഡിന്റെ മറവിൽ അമേരിക്കൻ കമ്പനിക്ക് ചാകര കിട്ടുമായിരുന്നു. തെരഞ്ഞെടുപ്പിനായി ഡാറ്റ ഉപയോഗിച്ചേനേ. മലയാളികളുടെ ആരോഗ്യ വിവരം സ്പ്രിംക്ലര്‍ കൈക്കലാക്കിയേനെയെന്നും ചെന്നിത്തല ആരോപിച്ചു.

സി ഡിറ്റിനെയും ഐടി മിഷനെയും മാറ്റി നിർത്തിരിക്കുകയായിരുന്നു. മന്ത്രിസഭയോ എല്‍ഡിഎഫോ സിപിഎം സെക്രട്ടറിയേറ്റോ ചർച്ച ചെയ്തില്ല. നിയമ വകുപ്പ് അറിഞ്ഞില്ല. എല്ലാം രഹസ്യമായി നടന്നു. കോവിഡിന്റെ മറവിൽ ലോകത്തുടനീളം ഏകാധിപതികൾ ഏകാധിപത്യ നടപടികൾ സ്വീകരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

ഏപ്രില്‍ 10ന് പ്രതിപക്ഷ ഇടപെടലിന് ശേഷമാണ് കാതലായ മാറ്റങ്ങളുണ്ടായത്. ഇതുവരെ സ്പ്രിംക്ലറുടെ കൈയ്യിൽ പോയ ഡാറ്റ സംബന്ധിച്ച് വ്യക്തതയില്ല. ഇത് ഓഡിറ്റ് ചെയ്യാൻ സംവിധാനമില്ലെന്നാണ് സർക്കാർ പറയുന്നത്. സ്പ്രിംക്ലർ എന്ത് സേവനം ചെയ്തെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. എങ്ങനെ സ്പ്രിംക്ലറിനെ തെരഞ്ഞെടുത്തു? അന്വേഷണ കമ്മീഷന്‍റെ റിപ്പോർട്ട് കിട്ടിയോ? നിരവധി ചോദ്യങ്ങളുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.

You might also like

-