“ഓപ്പറേഷൻ ലോട്ടസ്” തെലങ്കാനയിലെ ടിആർഎസ് എംഎൽഎമാരെ ‘ചാക്കിട്ടു പിടിക്കാന്‍’ ശ്രമിച്ചെന്ന കേസിൽ ബിജെപി നേതാവ് ബി.എൽ. സന്തോഷിന് സമൻസ്
അഹമ്മദാബാദിലിരുന്ന് തുഷാറാണ് ഇടനിലക്കാരെ നിയന്ത്രിച്ചതെന്നും തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സംഭവത്തിൽ അറസ്റ്റിലായ 3 ഇടനിലക്കാര്‍ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് പരിഗണിക്കുമ്പോൾ തെളിവുകൾ കോടതിയിൽ സമർപ്പിക്കാനാണ് തെലങ്കാന സർക്കാരിന്റെ തീരുമാനം
ഹൈദരാബാദ്∙|”ഓപ്പറേഷൻ ലോട്ടസ്” തെലങ്കാനയിലെ ടിആർഎസ് എംഎൽഎമാരെ ‘ചാക്കിട്ടു പിടിക്കാന്‍’ ശ്രമിച്ചെന്ന കേസിൽ മുതിർന്ന ബിജെപി നേതാവ് ബി.എൽ. സന്തോഷ് ഹാജരാകണമെന്ന് സമൻസ്. ബിജെപിയുടെ സംഘടനാകാര്യ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറിയാണ് ബി.എൽ. സന്തോഷ്. കേസ് അന്വേഷിക്കുന്ന തെലങ്കാനയിലെ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ നവംബർ 21ന് ചോദ്യംചെയ്യലിനു ഹാജരാകാനാണ് നിർദേശം.
അഹമ്മദാബാദിലിരുന്ന് തുഷാറാണ് ഇടനിലക്കാരെ നിയന്ത്രിച്ചതെന്നും തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സംഭവത്തിൽ അറസ്റ്റിലായ 3 ഇടനിലക്കാര്‍ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് പരിഗണിക്കുമ്പോൾ തെളിവുകൾ കോടതിയിൽ സമർപ്പിക്കാനാണ് തെലങ്കാന സർക്കാരിന്റെ തീരുമാനം.ടിആർഎസിൽനിന്ന് എംഎൽഎമാരെ കൂറുമാറ്റാൻ 100 കോടിരൂപ വാഗ്ദാനം ചെയ്തുവെന്നാണ് റാവുവിന്റെ ആരോപണം. വിഡിയോ സഹിതമായിരുന്നു റാവുവിന്റെ വാർത്താസമ്മേളനം. എന്നാൽ ബിജെപി ആരോപണം നിഷേധിച്ചു.