വിഎസ് അച്യുതാനന്ദനെതിരായ ഉമ്മന്‍ചാണ്ടി നല്‍കിയ മാനനഷ്ടക്കേസ് വിധിയ്ക്ക് സ്റ്റേ

ജനുവരി 22നാണ് സബ് കോടതി ഉത്തരവിട്ടത്. അന്യായം നല്‍കിയ ദിവസം മുതല്‍ 6ശതമാനം പലിശയും കോടതിച്ചെലവും നല്‍കണമെന്നായിരുന്നു പ്രിന്‍സിപ്പല്‍ സബ് ജഡ്ജി ഷിബു ദാനിയേല്‍ വിധിച്ചത്. ഈ ഉത്തരവാണ് ജില്ലാ കോടതി സ്‌റ്റേ ചെയ്തത്.

0

തിരുവനന്തപുരം | സോളാർ മാനനഷ്ടക്കേസിൽ സബ് കോടതി ഉത്തരവിന് സ്റ്റേ.വി.എസ് അച്യുതാനന്ദനെതിരായ വിധി ജില്ലാക്കോടതിയാണ് സ്റ്റേ ചെയ്തത്. ഉമ്മന്‍ചാണ്ടി നല്‍കിയ അപകീര്‍ത്തിക്കേസില്‍ വി എസ് അച്യുതാനന്ദന്‍ 10.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന സബ് കോടതിയുടെ ഉത്തരവാണ് തിരുവനന്തപുരം ജില്ലാ കോടതി സ്‌റ്റേ ചെയ്തു.ജനുവരി 22നാണ് സബ് കോടതി ഉത്തരവിട്ടത്. അന്യായം നല്‍കിയ ദിവസം മുതല്‍ 6ശതമാനം പലിശയും കോടതിച്ചെലവും നല്‍കണമെന്നായിരുന്നു പ്രിന്‍സിപ്പല്‍ സബ് ജഡ്ജി ഷിബു ദാനിയേല്‍ വിധിച്ചത്. ഈ ഉത്തരവാണ് ജില്ലാ കോടതി സ്‌റ്റേ ചെയ്തത്.

2013 ലാണ് കേസിനാസ്പദമായ വിവാദ പരാമര്‍ശം ഉണ്ടായത്. അന്ന് പ്രതിപക്ഷ നേതാവായിരിക്കെയാണ് വി.എസ് ഉമ്മന്‍ചാണ്ടിക്കെതിരെ ആഞ്ഞടിച്ചത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഒരു കമ്പനിയുണ്ടാക്കി തട്ടിപ്പ് നടത്തിയെന്നായിരുന്നു വി എസ് ആരോപണം ഉന്നയിച്ചത്.ഈ പരാമര്‍ശത്തില്‍ വി.എസിനെതിരെ 2014 ലായിരുന്നു ഉമ്മന്‍ ചാണ്ടി കേസ് നല്‍കിയത്. പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച വക്കീല്‍ നോട്ടീസില്‍ ഒരു കോടി രൂപയായിരുന്നു നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. കേസ് കോടതിയില്‍ ഫയല്‍ ചെയ്തപ്പോള്‍ 10.10 ലക്ഷം രൂപയായി.ഉമ്മന്‍ചാണ്ടി അഴിമതി നടത്തിയെന്നും വിഎസ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു. ഇതിനെതിരെ കേസിനു പോയ ഉമ്മന്‍ചാണ്ടി 2019 സെപ്റ്റംബര്‍ 24ന് കോടതിയില്‍ നേരിട്ടെത്തി മൊഴി നല്‍കിയിരുന്നു. തുടര്‍ന്നാണ് കോടതി വിധി പ്രസ്താവിച്ചത്.

You might also like

-