“ബാറുകളിൽ ഇരുന്നു വീശാം ” പകുതി ഇരുപ്പിടങ്ങളില്‍ മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവൂ
തീയറ്ററുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് വിവിധ സിനിമാ സംഘടനകള്‍ സര്‍ക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തിയറ്ററുകൾ ഇപ്പോൾ തുറ്കകേണ്ടതില്ലെന്നാണ് വിദഗ്ദ്ധർ സർക്കാരിന് നൽകിയ ഉപദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ലോക്ക്ഡൌൺ ഇളവുകൾ നൽകാൻ തീരുമാനം. ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് കഴിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകും ബാറുകളും ഹോട്ടലുകളും പ്രവര്‍ത്തിക്കേണ്ടത്. എന്നും നിര്‍ദ്ദേശമുണ്ട്. എ.സി പ്രവർത്തിപ്പിക്കാനും പാടില്ല. ഇൻഡോർ സ്‌റ്റേഡിയം, നീന്തൽകുളം എന്നിവ തുറക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. എന്നാൽ തിയേറ്റർ തുറക്കുന്നതിൽ തീരുമാനം പിന്നീട് അറിയിക്കുമെന്നും പറഞ്ഞു.
സ്‌കൂളുകളിൽ ആവശ്യമായ ക്രമീകരണം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അറ്റകുറ്റപ്പണി ഒക്‌ടോബർ 20 ന് മുമ്പ് തീർക്കണം. ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തണം. ഓരോ സ്‌കൂളിനും ഡോക്ടറെ നിശ്ചയിക്കുകയും അവർ കൃത്യമായ ദിവസങ്ങളിൽ വിദ്യാലയം സന്ദർശിക്കുകയും വേണം. പി.ടി.എകൾ വേഗം പുനഃസംഘടിപ്പിക്കണം – തുടങ്ങിയ നിർദേശങ്ങൾ മുഖ്യമന്ത്രി അറിയിച്ചു. സ്‌കൂൾ ബസുകളുടെ സുരക്ഷതത്വം പൊലീസ് ഉറപ്പാക്കുമെന്നും പറഞ്ഞു. കോവിഡ് ബാധിച്ച് മരിച്ചവരുടെ നഷ്ടം പരിഹാരം ഉടൻ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് മരണം കണക്കാക്കുന്നതിൽ വരുത്തിയ വ്യത്യാസം കൂടി പരിഗണിച്ച് തുക കൈമാറുമെന്നും ഓൺലൈനായി രേഖകൾ സജ്ജമാക്കിയതിനാൽ കേന്ദ്ര സർക്കാർ നിശ്ചയിക്കുന്നത് പ്രകാരം ഉടൻ തന്നെ നഷ്ടപരിഹാരം നൽകാനാകുമെന്നും മന്ത്രി പറഞ്ഞു. പുറത്തിറങ്ങാൻ ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചവരോ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കോ കോവിഡ് വന്നു മാറിയവർക്കോ മാത്രമമേ പുറത്തിറങ്ങാൻ അനുമതിയുള്ളൂവെന്ന് മുൻനിബന്ധ ഒഴിവാക്കിയെന്നും വാക്‌സിനേഷൻ 90 ശതമാനം എത്തിയ സാഹചര്യത്തിലാണ് നിബന്ധന മാറ്റിയതെന്നും പറഞ്ഞു. 18 വയസ്സിന് താഴെയുള്ളവർക്ക് വാക്‌സിനേഷൻ നിർബന്ധമല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
നേരത്തെ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയെങ്കിലും ഹോട്ടലുകളില്‍ പാഴ്സല്‍ സൗകര്യം മാത്രമാണ് അനുവദിച്ചിരുന്നത്. ബാറുകളിലും ഇരുത്തി മദ്യം നൽകിയിരുന്നില്ല. ഇതിനെതിരേ വലിയ പ്രതിഷേധം ഹോട്ടലുടമകളുടെ ഭാഗത്തുനിന്നു ഉണ്ടായിരുന്നു.
സംസ്ഥാനത്തെ സിനിമാ തീയറ്ററുകൾ തുറക്കാന്‍ ഇന്നത്തെ യോഗവും അനുമതി നല്‍കിയിട്ടില്ല. തീയറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സമയമായിട്ടില്ലെന്നാണ് യോഗം വിലയിരുത്തിയത്. തീയറ്ററുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് വിവിധ സിനിമാ സംഘടനകള്‍ സര്‍ക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തിയറ്ററുകൾ ഇപ്പോൾ തുറ്കകേണ്ടതില്ലെന്നാണ് വിദഗ്ദ്ധർ സർക്കാരിന് നൽകിയ ഉപദേശം.