കേരളം കൈകോർക്കുന്നു…. മുല്ലപെരിയാർ അണകെട്ട് ഡി കമ്മീഷൻ ചെയ്യണം പ്രധാനമന്ത്രിക്ക് ഓൺലൈൻ പെറ്റീഷൻ

SAVE MULLAPERIYAR SAVE NATURE എന്ന ഫേസ് ബുക്കിലൂടെ www.change.org ലിങ്കിൽ ക്ലിക്ക് ചെയ്തു ഒപ്പുശേഖരണത്തിൽ പങ്കാളിയാകാൻ കഴിയും

0

ഇടുക്കി | ബലക്ഷയം മൂലം തകർച്ച നേരിടുന്ന മുല്ലപെരിയാർ
അണകെട്ട് ഡീക്കമ്മീഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രധാനമത്രിക്ക് കേരളത്തിലെ ജനങ്ങൾ  ഓൺലൈൻ പെറ്റീഷൻ നൽകുന്നു . മുല്ലപെരിയാർ വിഷയത്തിൽ സുപ്രിം കോടതിയിൽ നിയമ പോരാട്ടം നടത്തുന്ന അഭിഭാഷകനായ റസൽ ജോയിയുടെ നേതൃത്തത്തിലുള്ള സന്നദ്ധപ്രവർത്തകരാണ് . ഓൺ പെറ്റിഷനുള്ള ഒപ്പു ശേഖരണത്തിന് നേതൃത്വം കൊടുക്കുന്നത് . പ്രധാനമത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്തു കൊണ്ട് അന്താരാഷ്ട്ര മാധ്യമമായ change.org എന്ന പ്ലാറ്റ്ഫോമിൽ സമർപ്പിച്ച online പെറ്റീഷൻ ഒൻപതു ലക്ഷം ജനങ്ങൾ ഒപ്പിട്ടു കൊണ്ട് അതിവേഗം ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്നു. മുല്ലപ്പെരിയാർ ഡാമിലൂടെ പ്രപഞ്ചഘടന മാറ്റിയ മനുഷ്യന്റെ ദുരാഗ്രഹത്തിന് പ്രകൃതി തക്ക ശിക്ഷ നൽകുന്നതിനു മുമ്പ് ന്യായമായ പരിഹാരം പ്രധാനമന്ത്രി നിർദ്ദേശിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച ഹർജിയിൽ ഒപ്പിട്ട് കൊണ്ട് ആയിരങ്ങളാണ്
ഇതിനോടകം ഓൺലൈൻ പരാതിയിൽ ഒപ്പുവച്ചിട്ടുള്ളത് .SAVE MULLAPERIYAR SAVE NATURE എന്ന ഫേസ് ബുക്കിലൂടെ www.change.org
ലിങ്കിൽ ക്ലിക്ക് ചെയ്തു ഒപ്പുശേഖരണത്തിൽ പങ്കാളിയാകാൻ കഴിയും.

999 വർഷത്തെ (10 നൂറ്റാണ്ടുകൾ ) അസാധാരണമായ കരാറിലാണ് മുല്ലപെരിയാർ അണക്കെട്ട് നിർമ്മിച്ചിരിയ്ക്കുന്നത്. ബ്രിട്ടീഷുകാരുടെ കീഴിലുള്ള സ്റ്റേറ്റ് സെക്രട്ടറിയും. ബ്രിട്ടീഷുകാരുടെ കീഴിലുള്ള അന്നത്തെ തിരുവിതാംകൂറിലെ രാജാവായിരുന്ന വിശാഖം തിരുനാൾ മാർത്താണ്ഡ വർമ്മ രാജാവും തമ്മിലാണ് ഈ കരാർ ഉണ്ടാക്കിയത്. ബ്രിട്ടീഷുകാർ ഉണ്ടാക്കിയ എല്ലാ കരാറുകളും സ്വാതന്ത്രത്തിനു ശേഷം ഉടൻ തന്നെ അസാധുവാക്കുകയോ റദ്ദാക്കുകയോ ചെയ്തു. നിർഭാഗ്യവശാൽ സ്വാതന്ത്രത്തിനു ശേഷവും കേരളത്തിലെ ജനങ്ങളുടെ അടിമത്തം ഇക്കാര്യത്തിൽ തുടരുകയാണ്.
കേരളം ഇന്ന് അതി തീവ്രമായ ഒരു പ്രതിസന്ധിയിലാണ്. കേരളത്തിൽ സ്ഥിതി ചെയ്യുന്നതും എന്നാൽ തമിഴ് നാടിൻറെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലുമായ മുല്ലപ്പെരിയാർ ഡാം ഇന്ന് ഒന്നരക്കോടി ജനങ്ങളുടെ തലയ്ക്കു മീതെ ജലബോംബ് പോലെ സ്ഥിതി ചെയ്യുന്നത് കൊണ്ട് കേരളത്തിലെ 6 ജില്ലകളിലെ ജനങ്ങളുടെ ഉറക്കം കെടുത്തുന്നു. ഇടുക്കി ഡാമിലും പരിസര പ്രദേശങ്ങളിലും 2011 മുതൽ ഉണ്ടായികൊണ്ടിരിക്കുന്ന ഭൂചലനങ്ങളുടെ തീവ്രത വർദ്ധിച്ചു വരികയാണ്. 2021 ജൂലൈ 6 ന് ഉണ്ടായ ഭൂചലന തീവ്രത 3.4 ആയിരുന്നു. 2013 ൽ പുറത്തിറങ്ങിയ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോട്ടിൽ പറഞ്ഞതു പോലെ 2018 ലും 2019 ലും വെള്ളപ്പൊക്കം ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്തങ്ങൾ ജനങ്ങളുടെ ഭീതി വർദ്ധിപ്പിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഇടുക്കി, എറണാകളം, കോട്ടയം, പത്തനംതിട്ട , കൊല്ലം, തൃശ്ശൂർ, പാലക്കാട് എന്നിവടങ്ങളിൽ 2021 – 2022 എന്നീ വർഷങ്ങളിൽ ധാരാളം ഭൂചലനങ്ങൾ ഉണ്ടായി. ചെന്നൈ കടലിൽ 5.1 വരെ തീവ്രതയുള്ള ഭൂചലനം ഉണ്ടായി അത് ഇടുക്കിയിൽ ആയിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു? ഭൂചലന തീവ്രത 4 ആയാൽ പോലും മുല്ലപ്പെരിയാർ തകരുമെന്ന റിപ്പോർട്ട് പല പത്രമാധ്യമങ്ങളിൽ വന്നിരുന്നു. പ്രവചനാതീതമായി ഉണ്ടാകുന്ന മേഘവിസ്ഫോടനങ്ങൾ അതിലുപരി ഡാമിൻറെ പരിസര പ്രദേശങ്ങളിൽ ഭയാനകമായ വിസ്ഫോടനത്തോടെ നടത്തി കൊണ്ടിരിക്കുന്ന കരിങ്കൽ ഖനനങ്ങൾ ഡാമിനെ ദുർബലമാക്കുന്നത് ത്വരിതപ്പെടുത്തുന്നു എന്നുള്ളത് ജനങ്ങളെ ആശങ്കാഭരിതരാക്കുന്നു.
പലപ്പോഴും മുല്ലപ്പെരിയാർ വിഷയം തമിഴ് നാടും കേരളവും തമ്മിലുള്ള കലഹത്തിന് കാരണമാകുന്നു. എന്നാൽ സത്യാവസ്ഥ തമിഴ് ജനത മനസ്സിലാക്കാത്തതാണ് ഈ കലഹങ്ങൾക്കൊക്കെ കാരണം. നാളിതുവരെ ഡാമിൻറെ ശോചനീയവസ്ഥ അവരെ ബോദ്ധ്യപ്പെടുത്തിയിട്ടില്ല. കേരളീയർ ഡാം തകർക്കുവാൻ ശ്രമിക്കുന്നു എന്നു മാത്രമാണ് അവരെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നത്.

ഡാം തകർന്നാൽ കേരളത്തിന് എന്ത് സംഭവിക്കുമെന്നും തമിഴ് നാട്ടിലെ 5 ജില്ലകളിലെ ജനങ്ങൾക്ക്‌ ഇന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന ജലത്തിന്റെ പകുതിയിലധികം ലഭിക്കാതെ അവരുടെ കാർഷിക വ്യാവസായിക മുന്നേറ്റങ്ങൾക്ക് വിരാമമാകുമെന്നും, അത് മൂലം അഭിമുഖീകരിക്കേണ്ടി വരുന്ന ദുരന്തത്തെ കുറിച്ചും ബോധവാന്മാരാക്കിയാൽ അവർ ഈ വിഷയത്തിൽ കേരളീയരുടെ തോളോട്തോൾ ചേർന്ന് പ്രവർത്തിക്കും എന്ന് ഉറപ്പാണ്. 2023 എപ്രിൽ 18 ലെ സുപ്രീം കോടതി വിധി നമുക്ക് പ്രതികൂലമായാൽ പിന്നീട് പ്രതികരിച്ചിട്ട് യാതൊരു കാര്യവുമില്ല എന്ന വസ്തുത മറക്കാതെ ഈ online petition എല്ലാവരിലേക്കും എത്തിച്ച് ഒപ്പു ശേഖരിക്കുവാനും അതുവഴി ഒരു പരിഹാരം ഉണ്ടാക്കുവാനുമാണ് . സംഘാടകർ ലക്ഷ്യമിടുന്നത് .

You might also like

-