വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച് ഒരു മരണം
വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച് ഒരു മരണം കൂടി
വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച് ഒരു മരണം കൂടി. കാട്ടിക്കുളം കോളനിയിലെ കേളുവിന്‍റെ മരണം കുരങ്ങുപനി മൂലമാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. ഇതോടെ വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച് ഈ വര്‍ഷം മരിച്ചവരുടെ എണ്ണം മൂന്നായി.കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവേയാണ് തിരുനെല്ലി പഞ്ചായത്ത് കാട്ടിക്കുളം കോളനിയിലെ കേളു കഴിഞ്ഞ ദിവസം മരിച്ചത്. നിലവില്‍ ചികിത്സയിലുള്ള നാലുപേര്‍ക്ക് കുരങ്ങുപനിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 29 പേര്‍ക്കാണ് ജില്ലയില്‍ ഈ വര്‍ഷം കുരങ്ങുപനി ബാധിച്ചത്.