യാത്രക്കാരിയെ മാനഭംഗപ്പെടുത്തിയ കേസിൽ ഒല ക്യാബ്സിലെ ഡ്രൈവർ അറസ്റ്റിൽ
ജനമായ സ്ഥലത്ത് എത്തിയപ്പോൾ ഡ്രൈവർ കാർ നിർത്തുകയും യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു.
ബംഗളൂരു: യാത്രക്കാരിയെ മാനഭംഗപ്പെടുത്തിയ ഓൺലൈൻ ടാക്സി സർവീസായ ഒല ക്യാബ്സിലെ ഡ്രൈവർ അറസ്റ്റിൽ. ഇരുപത്തിയാറുകാരനായ വി. അരുൺ ആണ് അറസ്റ്റിലായത്. ആർക്കിടെക്റ്റായ യുവതിയെയാണ് മാനഭംഗത്തിനിരയായത്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. യുവതി വിമാനത്താവളത്തിലേക്കുപോകാനാണ് ടാക്സി വിളിച്ചത്.
യാത്രയ്ക്കിടെ വേഗം എത്താനാണെന്നു പറഞ്ഞ് ഡ്രൈവർ ഇടവഴി തെരഞ്ഞെടുത്തു. മുംബൈയ്ക്കുള്ള വിമാനം ലഭിക്കാൻ വേഗം കൂട്ടണമെന്ന് ആവശ്യപ്പെട്ടപ്പോൾ ആണ് ഇടവഴി തെരഞ്ഞെടുത്തത്. എന്നാൽ വിജനമായ സ്ഥലത്ത് എത്തിയപ്പോൾ ഡ്രൈവർ കാർ നിർത്തുകയും യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. വഴങ്ങിയില്ലെങ്കിൽ കൂടുതൽ ആളുകളെ വിളിച്ച് കൂട്ടമാനഭംഗത്തിനിരയാക്കുമെന്ന് ഭീഷണിപ്പെടുത്തി.
ഇയാൾ യുവതിയുടെ വസ്ത്രങ്ങൾ അഴിക്കുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്തു. പിന്നീട് ഇത് വാട്സ്ആപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്തു. യുവതിയുടെ ഇ-മെയിൽ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.