സിപിഐയുടെ രാജ്യസഭാ സീറ്റില്‍ ബിനോയ് വിശ്വം മത്സരിക്കും.

സിപിഐ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്.

0

തിരുവനന്തപുരം: സിപിഐയുടെ രാജ്യസഭാ സീറ്റില്‍ ബിനോയ് വിശ്വം മത്സരിക്കും.ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്.ഒഴിവ് വരുന്ന രണ്ടു രാജ്യസഭാ സീറ്റിൽ സിപിഎമ്മും സിപിഐയും മത്സരിക്കാൻ കഴിഞ്ഞ ദിവസം ഇടതു മുന്നണിയിൽ ധാരണയായിരുന്നു. ഇതിന് പിന്നാലെയാണ് മുൻമന്ത്രിയും മുതിർന്ന നേതാവുമായ ബിനോയ് വിശ്വത്തെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ രംഗത്തിറക്കാൻ സിപിഐ തീരുമാനിച്ചത്.

സിപിഐഎമ്മിന്റെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് വെള്ളിയാഴ്ച ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനിക്കും

You might also like

-