അറ്റകുറ്റപണിക്കിടെ എണ്ണശുദ്ധീകരണശാലയില്‍ ഒരാള്‍ മരിച്ചു.
അറ്റകുറ്റപണിക്കിടെ ഹീറ്റ് എക്സ്ചേഞ്ചിന്റെ കവര്‍ വീണാണ് അപകടം

കൊച്ചി: എണ്ണശുദ്ധീകരണ ശാലയില്‍ അറ്റകുറ്റപ്പണിക്കിടെ ഒരാള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ നാലുമണിക്കാണ് സംഭവം. കരാര്‍ തൊഴിലാളിയായ രാജേഷാണ് മരിച്ചത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
അറ്റകുറ്റപണിക്കിടെ ഹീറ്റ് എക്സ്ചേഞ്ചിന്റെ കവര്‍ വീണാണ് അപകടം സംഭവിച്ചത്. രാജേഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. വൈക്കം ടിവി പുരം സ്വദേശിയാണ് രാജേഷ്. ഇയ്യാളുടെ മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. പരിക്കേറ്റയാളെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇയാള്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.