മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സക്കായി അമേരിക്കയിലേക്ക് തിരിച്ചു
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് ക്ലിഫ് ഹൗസില്‍ നിന്നും അദ്ദേഹം യാത്ര പുറപ്പെടുമ്പോഴാണ് പോലീസ് കണ്‍ട്രോള്‍ റൂമില്‍ പോലും വിവരം അറിയുന്നത്


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സക്കായി അമേരിക്കയിലേക്ക്പുറപ്പെട്ടു എന്ന് പുലർച്ചെ ൪;൪൦നുള്ള ദുബായ് വിമാനത്തിലാണ് പിണറായി അമേരിക്കയിലേക്ക് പോയത് പിണറായിക്കൊപ്പം ഭാര്യ കമലയുംയുണ്ട് മുൻപ് ആഗസ്ത് ആദ്യം അമേരിക്കയി പോകാനായിരുന്നു പിണറായി തീരുമാനിച്ചിരുന്നത്
എന്നാൽ പ്രളയ കെടുത്തി നേരിടുന്നതിനാൽ മുഖ്യമന്ത്രി യുടെ യാത്ര മാറ്റി വെക്കുകയായിരുന്നു ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് തിങ്കളാഴാച്ച പോകുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ഇന്നത്തെ യാത്ര അതീവ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ അംഗരക്ഷകര്‍ക്ക് പോലും ഇത് സംബന്ധിച്ച് അറിയിപ്പുകള്‍ ഉണ്ടായിരുന്നില്ല.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് ക്ലിഫ് ഹൗസില്‍ നിന്നും അദ്ദേഹം യാത്ര പുറപ്പെടുമ്പോഴാണ് പോലീസ് കണ്‍ട്രോള്‍ റൂമില്‍ പോലും വിവരം അറിയുന്നത്. ഭാര്യ കമലയും അദ്ദേഹത്തോടൊപ്പമുണ്ട്. മുഖ്യമന്ത്രിയെ യാത്രയയക്കാന്‍ എയര്‍പ്പോട്ടില്‍ ഡിജിപി ലോക്നാഥ് ബഹ്റ എത്തിയിരുന്നു.
ഇന്ന് മുതല്‍ മൂന്നാഴ്ചക്കാലത്തേക്ക് മുഖ്യമന്ത്രി കേരളത്തിലുണ്ടാകില്ല. എന്നാല്‍ ഈ കാലത്തേക്ക് മുഖ്യമന്ത്രിയുടെ ചുമതല മറ്റ് മന്ത്രിമാര്‍ക്ക് കൈമാറിയിട്ടില്ല. അദ്ദേഹം അമേരിക്കയിലെ ആശുപത്രിയിലിരുന്നു കേരളത്തിലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമെന്നാണ് ലഭ്യമായ വിവരം. എന്നാല്‍ ഇതിനിടെയില്‍ മന്ത്രിസഭാ യോഗങ്ങള്‍ നടക്കുന്നതിനാല്‍ അതിന്‍റെ അദ്ധ്യക്ഷനാവുക വ്യവസായ മന്ത്രിയായ ഇ.പി.ജയരാജനായിരിക്കും. ഇദ്ദേഹം മുഖേനയായിരിക്കും പ്രധാനപ്പെട്ട ഫയലുകളില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കുക. യാത്രയ്ക്ക് മുന്നോടിയായി മുഖ്യമന്ത്രി ഇന്നലെ ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു
അമേരിക്കയിലെ മിസോറമിലെ റോച്ചസ്റ്റർ മയോ ക്ലിനിക് പിണറായിയുടെ ചികിത്സ ലോകത്തിലെ ഏറ്റവും വലിയ ക്യാൻസർ ചികില്സ കേന്ദ്രമാണ് ഇത് ക്ലിനിക്കൽ പ്രാക്ടീസ്, വിദ്യാഭ്യാസം, ഗവേഷണം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. 4,500 ലധികം ശാസ്ത്രജ്ഞരും ശാസ്ത്രജ്ഞരും 58,400 അഡ്മിനിസ്ട്രേറ്റും അനുബന്ധ ആരോഗ്യപ്രവർത്തകരും ക്ലിനിക്കിൽ ജോലി ചെയ്യുന്നു