ഒഡീഷ, ബി.ജെ.പിയില്‍ തമ്മിലടി മുതിര്‍ന്ന നേതാക്കളുമായ ദിലീപ് റായ്, ബിജോയ് മൊഹപാത്ര എന്നിവര്‍ പാര്‍ട്ടി വിട്ടു

മോഡി ഭക്തർ ,ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗങ്ങളും സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായ ദിലീപ് റായ്, ബിജോയ് മൊഹപാത്ര എന്നിവര്‍ പാര്‍ട്ടി വിട്ടു. ഇരുവരുടെയും സംയുക്ത രാജിക്കത്ത് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായ്ക്ക് കൈമാറി.

0

ഡൽഹി :ഗ്രൂപ്പ് പോരും തമ്മിലടിയും രൂക്ഷമായ ബി ജെ പി യിൽ നേതാക്കൾ പാർട്ടിവിടുന്നത് പതിവാകുന്നു . മധ്യപ്രദേശിനും രാജസ്ഥാനിലും പിന്നാലെ ഒഡീഷ ബിജെപിയിലും പൊട്ടിത്തെറി. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗങ്ങളും സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായ ദിലീപ് റായ്, ബിജോയ് മൊഹപാത്ര എന്നിവര്‍ പാര്‍ട്ടി വിട്ടു. ഇരുവരുടെയും സംയുക്ത രാജിക്കത്ത് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായ്ക്ക് കൈമാറി. തങ്ങളെ വെറും കാഴ്ചവസ്തുക്കളാക്കുന്നുവെന്ന് ആരോപിച്ചാണ് മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ടത്.

സംസ്ഥാനത്തെ ബിജെപി നേതാക്കളില്‍ പലരും സീറ്റ് നിഷേധിക്കപ്പെടുമെന്ന് ഭയന്ന് സംസ്ഥാനം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളില്‍ മൗനം പാലിക്കുകയാണെന്ന് ഇവര്‍ രാജിക്കത്തില്‍ പറഞ്ഞു. വര്‍ഷങ്ങളായി ഒഡീഷയില്‍ സേവനമനുഷ്ഠിക്കുന്ന ആത്മാഭിമാനമുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് ഇനിയും ഈ പാര്‍ട്ടിയില്‍ ഒരു കാഴ്ചവസ്തുവായി തുടരാനാവില്ല. വേരില്ലാത്ത ചിലര്‍ വലിയ തോതില്‍ ബഹളം വെയ്ക്കുന്നതും ഇമേജ് വര്‍ധിപ്പിക്കുന്നതും നോക്കിനില്‍ക്കുന്ന ഒരു ഫര്‍ണിച്ചര്‍ പോലെ നോക്കി നില്‍ക്കാന്‍ കഴിയില്ലെന്നും ഇവര്‍ രാജിക്കത്തില്‍ വ്യക്തമാക്കി.

സ്വയം വലിയവരെന്ന് കരുതുന്നവരും സ്വാര്‍ത്ഥരുമായ ഒരുപറ്റം പ്രവര്‍ത്തകരും വൃത്തികട്ട വഴികളിലൂടെ തങ്ങളെ അപമാനിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഞങ്ങളെ സംബന്ധിച്ചടത്തോളം സംസ്ഥാനത്തിന്റെ താത്പര്യമാണ് പരമപ്രധാനം. ഒരു അധികാരത്തിനും, സ്ഥാനമാനത്തിനും, സീറ്റിനും വേണ്ടി ആത്മാഭിമോനമോ സംസ്ഥാനത്തിന്റെ താത്പര്യമോ അടിയറ വെയ്ക്കാന്‍ തങ്ങള്‍ ഒരുക്കമല്ലെന്നും ഇരുവരും പറഞ്ഞു.
റൂര്‍ക്കേല നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ കൂടിയായ റേ നിയമസഭയിലെ അംഗത്വം രാജിവെച്ചിട്ടുണ്ട്. എന്നാല്‍ നേതാക്കന്മാരുടെ രാജി സംസ്ഥാനത്തെ ബിജെപിയുടെ പ്രവര്‍ത്തനത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ ബസന്ത് പാണ്ഡ പറഞ്ഞു

You might also like

-