ജനവിധി വീണ്ടും ഇടത്തേക്ക് തദ്ദേശ ഉപതിരഞ്ഞെടുപ്പുകളില്‍ നേട്ടം കൊയ്ത് എല്‍.ഡി.എഫ്

39 തദ്ദേശസ്വയംഭരണ വാര്‍ഡുകളിക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 21 സീറ്റും സ്വന്തമാക്കി എല്‍ഡിഎഫ് നേട്ടമുണ്ടാക്കിയത് 12 സീറ്റ് യുഡിഎഫും രണ്ടു സീറ്റ് വീതം ബിജെപിയും എസ്ഡിപിഐയും നേടിയിട്ടുണ്ട്.

0

തിരുവനതപുരം :സംസ്ഥാനത്തെ 39 തദ്ദേശസ്വയംഭരണ വാര്‍ഡുകളിക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 21 സീറ്റും സ്വന്തമാക്കി എല്‍ഡിഎഫ് നേട്ടമുണ്ടാക്കിയത് 12 സീറ്റ് യുഡിഎഫും രണ്ടു സീറ്റ് വീതം ബിജെപിയും എസ്ഡിപിഐയും നേടിയിട്ടുണ്ട്.14 ജില്ലകളിലായി നടന്ന തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ജില്ലകളിലും എല്‍ഡിഎഫ് നേട്ടമുണ്ടാക്കിയപ്പോള്‍ ചിലയിടത്ത് തിരിച്ചടിയും നേരിട്ടു. ഇടുക്കി അടിമാലി ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ്സ് വിട്ടുവന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റും എൽ ഡി ഫ് വിട്ടുവന്ന യൂ ഡി ഫ് സ്ഥാനാർഥി തോൽപ്പിച്ചു , തൃശൂര്‍ വള്ളത്തോള്‍ നഗര്‍ ജനവിധി ഇടതുപക്ഷത്തിന് അനുകൂലമാണ്. 90 വോട്ടിനാണ് ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയില്‍ ഇടതുപക്ഷം വിജയം നേടിയത്. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ആറാം വാര്‍ഡ് ഇടതു സ്ഥാനാര്‍ത്ഥി ജിത്തു കൃഷ്ണനാണ് വിജയിച്ചത്. പറപ്പൂക്കര പള്ളം വാര്‍ഡിലെ ഇടതുപക്ഷത്തിന്റെ ജയം ബിജെപിക്ക് തിരിച്ചടിയായി. ബിജെപിയുടെ സിറ്റിങ്ങ് സീറ്റാണ് ഇടതുപക്ഷം ഉപതിരഞ്ഞെടുപ്പില്‍ ഇവിടെ പിടിച്ചെടുത്തത്.

You might also like

-