മാത്യു ഐപ്പ് കണക്ടിക്കട്ടില്‍ നിര്യാതനായി
കൊല്ലം: പത്തനാപുരം തെക്കേടത്തുവീട്ടില്‍ പരേതനായ ഒ.എം. ഐപ്പിന്റെ മകന് മാത്യു ഐപ്പ് (ജോയ്, 83) ഡിസംബര്‍ ഒന്നിനു കണക്ടിക്കട്ടില്‍ നിര്യാതനായി. കൊല്ലം കൊട്ടാരക്കര ഈസ്റ്റോണ്‍ ഇലക്ട്രിക്കല്‍ ഷോപ്പ് ഉടമയായിരുന്നു. ന്യൂയോര്‍ക്ക് ബ്രോങ്ക്സ് ഇന്ത്യന്‍ ബ്രദറന്‍ അസംബ്ലി അംഗമാണ്. ഭാര്യ: ഓമന. മക്കള്‍: റജി, റോയ്. മരുമക്കള്‍: ജോയമ്മ, സജിനി.
പൊതുദര്‍ശനം ഡിസംബര്‍ ഏഴാം തീയതി വെള്ളിയാഴ്ച വൈകിട്ട് 6.30-നു ന്യൂ ലൈഫ് ചര്‍ച്ചിലും (Hedgehog rd, Trumbull, CT 06611) സംസ്കാര ശുശ്രൂഷ ഡിസംബര്‍ എട്ടാം തീയതി ശനിയാഴ്ച രാവിലെ 9 മണിക്ക് ന്യൂലൈഫ് ചര്‍ച്ചിലും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഐപ്പ് മാത്യു (203 395 8812), റോയ് മാത്യു (203 521 1901).