ഒഡെപെക്ക് മുഖേന യു.കെയിൽ നഴ്‌സുമാർക്ക് നിയമനം
ഐഇഎൽറ്റിഎസിൽ നിശ്ചിത സ്‌കോർ നേടിയവർക്ക് യാത്രാസൗകര്യങ്ങൾ ഒഡെപെക്ക് ഒരുക്കും. പ്രതിവർഷം 500 നഴ്‌സുമാരുടെ ഒഴിവുകളിലാണ് നിയമനം.
തിരുവനതപുരം :യു.കെയിലെ എൻഎച്ച്എസ് ട്രസ്റ്റിന്റെ കീഴിലുള്ള പ്രമുഖ ആശുപത്രികളിൽ നഴ്‌സുമാരുടെ നിയമനത്തിന് ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ടും ഒഡെപെക്കും തമ്മിലുള്ള ധാരണാപത്രം അനുസരിച്ച് നഴ്‌സിംഗിൽ ഡിഗ്രിയോ ഡിപ്ലോമയോ ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ആറ് മാസത്തെ പ്രവൃത്തിപരിചയവും ഐഇഎൽറ്റിഎസ്/ഒഇറ്റി യോഗ്യത നേടിയവർക്ക് ഉടൻ നിയമനം ലഭിക്കും. ഉദ്യോഗാർത്ഥികൾ ഒഡെപെക്കിൽ രജിസ്റ്റർ ചെയ്യണം.
ഐഇഎൽറ്റിഎസിൽ നിശ്ചിത സ്‌കോർ നേടിയവർക്ക് യാത്രാസൗകര്യങ്ങൾ ഒഡെപെക്ക് ഒരുക്കും. പ്രതിവർഷം 500 നഴ്‌സുമാരുടെ ഒഴിവുകളിലാണ് നിയമനം. രജിസ്റ്റർ ചെയ്യുന്നവർക്ക് ഐഇഎൽറ്റിഎസ് ട്രെയിനിംഗ് നൽകും. സർക്കാർ സർവീസിലുള്ള നഴ്‌സുമാർക്ക് മൂന്നു വർഷത്തെ അവധി അനുവദിക്കുന്നതിന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in..