സമരക്കാരായ .കന്യാസ്ത്രീകളെ തള്ളി സഭ; പിന്നിൽ ബാഹ്യശക്തികളെന്ന് മിഷണറീസ് ഓഫ് ജീസസ്

പീഡിപ്പിച്ചു എന്നു പറയുന്ന തീയതിക്ക് ശേഷവും പരാതിക്കാരിയായ കന്യാസ്ത്രീയുടെ കുടുംബത്തിലെ ചടങ്ങുകള്‍ക്ക് ബിഷപ്പ് പങ്കെടുത്തിട്ടുണ്ട്. സമരവുമായി രംഗത്തിറിങ്ങിയിരിക്കുന്ന അഞ്ച് കന്യാസ്ത്രീകള്‍ നിയമപ്രകാരം കുറവിലങ്ങാട്ട് മഠത്തിലെ അന്തേവാസികളല്ലെന്നും.........

0

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളക്കൽ പീഡിപ്പിച്ചുവെന്നാരോപിച്ച തെരുവിൽ സമര ചെയ്യുന്നകന്യാസ്ത്രീകളെ തള്ളിപ്പറഞ്ഞ് സഭ., സമരത്തിന് പിന്നില്‍ ബാഹ്യശക്തികളെന്ന് മിഷണറീസ് ഓഫ് ജീസസ്വക്താക്കൾ പറഞ്ഞു . ബിഷപ്പിനെതിരായ ആരോപണം വാസ്തവ വിരുദ്ധം. സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ കുറവിലങ്ങാട് മഠത്തില്‍ കഴിയേണ്ടവരല്ലെന്നും മിഷണറീസ് ഓഫ് ജീസസ്.ബിഷപ്പിനെതിരായ ആരോപണം വാസ്തവിരുദ്ധമാണെന്നും സമരം ചെയ്യുന്ന കന്യാസ്ത്രീകളെ തള്ളിപ്പറഞ്ഞുമാണ് മിഷനറീസ് ഓഫ് ജീസസ് പ്രസ്താവനയുമായി രംഗത്തുവന്നിരിക്കുന്നത്. സമരം ചെയ്ത നടപടി അങ്ങേയറ്റം അപമാനകരവും ദുഖകരവുമാണ്. പരാതിക്കാരിയും സമരം ചെയ്യുന്ന കന്യാസ്ത്രീകളും ചേര്‍ന്ന് നടത്തുന്ന കപട ആരോപണങ്ങള്‍ക്ക് കൂട്ടുനിന്ന് ഒരു നിരപരാധിയെ ക്രൂശിക്കാനാകില്ല.

പീഡിപ്പിച്ചു എന്നു പറയുന്ന തീയതിക്ക് ശേഷവും പരാതിക്കാരിയായ കന്യാസ്ത്രീയുടെ കുടുംബത്തിലെ ചടങ്ങുകള്‍ക്ക് ബിഷപ്പ് പങ്കെടുത്തിട്ടുണ്ട്. സമരവുമായി രംഗത്തിറിങ്ങിയിരിക്കുന്ന അഞ്ച് കന്യാസ്ത്രീകള്‍ നിയമപ്രകാരം കുറവിലങ്ങാട്ട് മഠത്തിലെ അന്തേവാസികളല്ലെന്നും സഭാ നിയമങ്ങളെ വെല്ലുവിളിച്ച് ചില ബാഹ്യ ശക്തികളുടെ ഗൂഢാലോചനയുടെ ഭാഗമായാണ് ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.

പരാതിക്കാരിയെ അനുകൂലിക്കുന്നവര്‍ മഠത്തില്‍ നിയമങ്ങള്‍ തെറ്റിച്ച് കഴിയുന്നവരാണ്. നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിയമപ്രകാരം മഠത്തിലേക്ക് വരുന്നവരെ ഭീഷണിപ്പെടുത്തിയിരുന്നതായും ആരോപണമുണ്ട്. സമരത്തിന് പിന്തുണയുമായി എത്തുന്നന്നവര്‍ വഞ്ചിക്കപ്പെടാതിരിക്കാന്‍ ജാഗ്രത കാണിക്കണം. സമരത്തിന് പിന്നില്‍ ആരെന്ന് അന്വേഷിക്കണം. വിഷത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുവാന്‍ കൗണ്‍സില്‍ യോഗം ചേരുമെന്നും പ്രസ്താവനയില്‍ പറയുന്നു

You might also like

-