കന്യാസ്ത്രീ സൂസന്റേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.

കൊല്ലം മൗണ്ട് തബോര്‍ കോണ്‍വെന്റ് കന്യാസ്ത്രീ മഠത്തിലെ കിണറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സി. സൂസന്റേത് മുങ്ങിമരണമാണെന്നാണ് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നത്

0

കൊല്ലം: പത്തനാപുരത്ത് കിണറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കന്യാസ്ത്രീ സൂസന്റേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. അന്നനാളത്തില്‍ നിന്ന് നാഫ്ത്തിലിന്‍ ഗുളിക കണ്ടെടുത്തു. ഇടതുകൈത്തണ്ടയിലേത് ആഴത്തിലുള്ള മുറിവെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.

. ശ്വാസ നാളങ്ങളിൽ വെള്ളo കയറിയിട്ടുണ്ട്. വയറിൽ നിന്ന് നഫ്തലിൻ ഗുളികൾ കണ്ടെത്തി .ഇടതു കൈത്തണ്ടയിൽ ആഴത്തിലുള്ള മുറിവുണ്ടെന്നും പ്രാഥമികപോസ്റ്റ് മോർട്ടം റിപ്പോർട്ടിലുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്.ഇതിനു പിന്നാലെ മരണത്തെക്കുറിച്ചുള്ള പൊലീസ് അനുമാനങ്ങളിങ്ങനെ. നാളുകളായി ഉദരസംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കന്യാസ്ത്രീ ഇതില്‍ കടുത്ത മാനസികപ്രയാസത്തിലുമായിരുന്നു. ശനിയാഴ്ച തിരുവല്ലയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം ബന്ധുക്കളെ വിളിച്ചിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം വിഷമത്തിലാണെന്ന് പറയുകയും ചെയ്തു. ഇതിന് ശേഷം ഇടതുകൈത്തണ്ട മുറിച്ച് കന്യാസ്ത്രീ ആത്മഹത്യയ്ക്കു ശ്രമിച്ചിരിക്കാം.

ഇത് വിജയിക്കാതെ വന്നതോടെ വലതുകൈയിലും മുറിവുണ്ടാക്കി. ഇടതുകൈയിലേത് ആഴത്തിലുള്ള മുറിവായിരുന്നു. വേദന വന്നതോടെ നാഫ്തലിന്‍ ഗുളിക കഴിച്ചു. ഇതിന് ശേഷം മുറിയില്‍ നിന്നും ഇറങ്ങിയോടി കിണറിനുള്ളിലേക്ക് ചാടി. മുറിക്കുള്ളിലും കിണറിന്റെ പടികളിലും രക്തക്കറ കണ്ടെത്തിയതിന്റെ കാരണം ഇതായിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.

You might also like

-