സന്യസ്ത വിദ്യാർഥിനി ദിവ്യ പി ജോണിന്റെതു അപകട മരണമെന്ന് പോസ്റ്റ് മോർട്ട റിപ്പോർട്ട്

കിണറ്റിൽ നിന്ന് വെള്ളം എടുക്കാനുള്ള ശ്രമത്തിനിടെ കാൽവഴുതി വീണതാണെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ട്

0

തിരുവല്ല:പാലിയേക്കര ബസേലിയൻ സിസ്റ്റേഴ്‌സ് മഠത്തിൽ സന്യസ്ത വിദ്യാർഥിനിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഇന്നലെയാണ് ചുങ്കപ്പാറ സ്വദേശിനിയായ ചുങ്കപ്പാറ സ്വദേശിനി ദിവ്യ പി ജോൺ (21)നെയാണ് മരിച്ചനിലയിൽ കന്യാസ്ത്രീ മഠത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദിവ്യയുടെ ശരീരത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും മുങ്ങി മരണമാണെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വീഴ്ചയിൽ ഉണ്ടായ ചെറിയ മുറിവുകൾ മാത്രമാണ് ഉള്ളത്. കോട്ടയം മെഡിക്കൽ കോളജിൽ പ്രത്യേകസംഘമാണ് പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയത്.

കഴിഞ്ഞദിവസമാണ് സംഭവം. മഠത്തിലെ അന്തേവാസികൾ വലിയ ശബ്ദംകേട്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ദിവ്യയെ മഠത്തിലെ കിണറ്റിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി ദിവ്യയെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിണറ്റിൽ നിന്ന് വെള്ളം എടുക്കാനുള്ള ശ്രമത്തിനിടെ കാൽവഴുതി വീണതാണെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ട്. മഠത്തിൽ ദിവ്യയുമായി ബന്ധപ്പെട്ട് മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് അന്തേവാസികൾ പറഞ്ഞു. മഠത്തിൽ, അഞ്ചുവർഷമായി കന്യാസ്ത്രീ പഠന വിദ്യാർഥിനിയായിരുന്നു ദിവ്യ.സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. വനിതാ കമ്മീഷൻ അംഗം ഡോ. ഷാഹിദ കമാലിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ടിനോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്.മരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി ദുരൂഹതകൾ മാറ്റണമെന്നും ഷാഹിദ കമാൽ പറഞ്ഞു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.

You might also like

-