കൊല്ലം പത്തനാപുരത്ത് കിണറ്റിൽ കന്യസ്ത്രീയുടെ മൃതദേഹം,കരുതിക്കൂട്ടിയ കോലപാതകം ?

രാവിലെയോടെ കിണറിന് സമീപം രക്തപ്പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് ജീവനക്കാര്‍ കിണറ്റില്‍ നോക്കിയപ്പോഴായിരുന്നു മൃതദേഹം കണ്ടെത്തിയത്

0

കൊട്ടാരക്കര: പത്തനാപുരത്ത് കന്യാസ്ത്രി കോൺവെന്റ് കിണറ്റിൽ മരിച്ച നിലയിൽ. പത്തനാപുരം മൗണ്ട് താബൂർ ദേറ കോൺവെന്‍റിലെ കിണറ്റില്‍ സിസ്റ്റർ സൂസൻ മാത്യൂവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പത്തനാപുരം സെന്റ് സ്റ്റീഫൻസ് സ്കൂൾ അധ്യാപികയാണ് സിസ്റ്റർ സൂസൻ മാത്യൂ. കിണറിനു സമീപം രക്തം വീണപാടുകളുണ്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് റിപ്പോർട്ട്

രാവിലെയോടെ കിണറിന് സമീപം രക്തപ്പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് ജീവനക്കാര്‍ കിണറ്റില്‍ നോക്കിയപ്പോഴായിരുന്നു മൃതദേഹം കണ്ടെത്തിയത്. പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. കിണറ്റില്‍ കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കിണറിന്‍റെ ആള്‍മറയിലും രക്തക്കറ കണ്ടെത്തിയിട്ടുണ്ട്.കല്ലട സ്വദേശിയാണ് സിസ്റ്റർ ഒരാഴ്ചക്കാലം സിസ്റ്റർ അവധിയിലായിരുന്നു

ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. കിണറിന് സമീപം രക്തക്കറ കണ്ടെത്തിയതിനാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നതാണ് പൊലീസ് നല്‍കുന്ന സൂചന. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കോൺവെന്‍റിലെ കന്യാസ്ത്രീകളെയും ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്യും. ഇവരോട് പുറത്ത് പോകരുതെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ കഴിഞ്ഞ ദിവസങ്ങളിൽ കോൺവെന്‍റിൽനിന്ന് പുറത്തുപോയവരോട് മടങ്ങിയെത്താനും പൊലീസ് നിർദേശിച്ചിട്ടുണ്ട്.

You might also like

-