നയാപൈസയില്ല ബാങ്ക് അകൗണ്ടിൽ വെറും 176 രൂപ മാത്രം മോന്‍സണ്‍ മാവുങ്കൽ പാപ്പരോ ?
.മകളുടെ കല്യാണത്തിന് സുഹൃത്തായ ജോര്‍ജില്‍ നിന്ന് കടം വാങ്ങിയെന്നും കൂടെയുള്ളവര്‍ക്ക് ആറ് മാസമായി ശമ്പളം പോലും നല്‍കിയിട്ടില്ലെന്നും മോന്‍സണ്‍ മാവുങ്കല്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി.
കൊച്ചി:കൈയ്യിൽ നയാപൈസയില്ല ,ആകെയുള്ളത് ഒരു ബാങ്ക് അക്കൗണ്ട് മാത്രമെ അതില്‍ വെറും 176 രൂപ പുരാവസ്തുവിന്റെ പേരിൽ കോടികൾ തട്ടിയെലിന്റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി ഇതാണോ ?. എന്നാൽ എങ്ങനെയാണ് ഇയാൾ പൊലീസിന് മൊഴി നൽകിയിട്ടുള്ളത് .മകളുടെ കല്യാണത്തിന് സുഹൃത്തായ ജോര്‍ജില്‍ നിന്ന് കടം വാങ്ങിയെന്നും കൂടെയുള്ളവര്‍ക്ക് ആറ് മാസമായി ശമ്പളം പോലും നല്‍കിയിട്ടില്ലെന്നും മോന്‍സണ്‍ മാവുങ്കല്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി.
പുരാവസ്തുതിക്കളുടെ പേരിൽ നിരവധി പേരെ കബളിപ്പിച്ചു കോടികൾതട്ടിയെടുത്ത് ആഡംബര ജീവിതം നയിച്ചിരുന്നു മോന്‍സണിന്റെ ബാക്ക് അക്കൗണ്ടിൽ പ്രവേശിക്കുന്നത് വെറും 176 രൂപ മാത്രമേ കണ്ടെത്താനായുള്ളു .ഇയാൾക്ക് വേറെ ബാങ്ക് അകൗണ്ടുകൾ ഇല്ല എന്നാണ് മുന്സന്റെ മൊഴി . നിരവധി പേരിൽ നിന്നുമായി ഇയാൾ തട്ടിയെടുത്ത കോടികൾ എവിടെ എന്നും പണം എവിടെ സൂക്ഷിച്ചിട്ടുണ്ടെന്നും ക്രൈം ബ്രാഞ്ചിന് ഇനി കണ്ടെത്തേണ്ടി വരും . പണം മറ്റാരുടെയെങ്കിലും പേരിൽ ഇയാൾ നിക്ഷേപിച്ചതിട്ടുണ്ടാകാം എന്നാണ് പോലീസ് കരുതുന്നത് .
പണമെല്ലാം ആര്‍ഭാട ജീവിതത്തിനാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. . ഇതു സംബന്ധിച്ച കൂടുതല്‍ അന്വഷണം ക്രൈം ബ്രാഞ്ച് നടത്തുന്നുണ്ട്.
പ്രവാസി സംഘടകളുടെയെല്ലാം ഭാരവാഹിയായ മോന്‍സണ്‍ ഇതുവരെ വിദേശ സന്ദര്‍ശനം നടത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇയാള്‍ക്ക് പാസ്‌പോര്‍ട്ട് പോലുമില്ലെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ ചേര്‍ത്തലയിലെ വീട്ടില്‍ ഇന്നലെ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നെങ്കിലും അവിടെ നിന്ന് കാര്യമായി ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.ഒപ്പം കൊണ്ടുനടക്കുന്ന ബൗണ്‍സര്‍മാര്‍ക്ക് ഉള്‍പ്പടെ കഴിഞ്ഞ ആറ് മാസമായി ശമ്പളം നല്‍കിയിരുന്നില്ല. താമസിച്ചിരുന്ന വീടിന് 50,000 രൂപയാണ് പ്രതിമാസ വാടക. എന്നാല്‍ കഴിഞ്ഞ എട്ട് മാസമായി ഈ വാടക നല്‍കിയിരുന്നില്ല. അത്തരത്തില്‍ സാമ്പത്തികമായി തീര്‍ത്തും ദുര്‍ബലനായ അവസ്ഥയിലാണ് മോന്‍സണ്‍ ഇപ്പോഴുള്ളത് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. തട്ടിയെടുത്ത പണം മറ്റ് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപങ്ങള്‍ ഇയാള്‍ നടത്തിയിട്ടുണ്ടോ പണം മറ്റാർക്കെങ്കിലും നൽകിയിട്ടുണ്ടോ ? എന്നതടക്കം ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്