എതിരാളി ആരായാലും ഭയമില്ല ,ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ തന്നെ മത്സരിക്കുമെന്ന് ശശിതരൂർ
കഴിഞ്ഞ തവണ 19 സീറ്റ് കോണ്‍ഗ്രസിന് കിട്ടി. ഇത്തവണ അത് 20 ആകും. തന്റെ റെക്കോര്‍ഡുകള്‍ ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും ശശി തരൂര്‍ പ്രതികരിച്ചു. ഭാരതത്തിന്റെ ആത്മാവിനെ സംരക്ഷിക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പാണിത്.
തിരുവനന്തപുരം| ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ തന്നെ മത്സരിക്കുമെന്ന് വീണ്ടും വ്യക്തമാക്കി ശശി തരൂര്‍.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തീരുമാനിച്ചാല്‍ മത്സരരംഗത്തുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. മത്സര രംഗത്ത് ഉണ്ടാകണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട്. എതിരാളിയായി ആര് വന്നാലും പ്രശ്നമില്ല. ആരെയും ഭയമില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
കഴിഞ്ഞ തവണ 19 സീറ്റ് കോണ്‍ഗ്രസിന് കിട്ടി. ഇത്തവണ അത് 20 ആകും. തന്റെ റെക്കോര്‍ഡുകള്‍ ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും ശശി തരൂര്‍ പ്രതികരിച്ചു. ഭാരതത്തിന്റെ ആത്മാവിനെ സംരക്ഷിക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പാണിത്. ഇപ്പോള്‍ ഈ സര്‍ക്കാരിനെ മാറ്റിയില്ലെങ്കില്‍ അവര്‍ ഭാരതത്തെ മാറ്റുമെന്നാണ് എല്ലാവര്‍ക്കും ഭയം. കഴിഞ്ഞ തവണയും മണ്ഡലത്തില്‍ ബിജെപിയായിരുന്നു രണ്ടാം സ്ഥാനത്ത്. പ്രധാനപ്പെട്ട എതിരാളിയായി ബിജെപി നില്‍ക്കുമ്പോള്‍ മാറി നില്‍ക്കരുതെന്നാണ് ആളുകളുടെ അഭ്യര്‍ത്ഥനയെന്നും ശശി തരൂര്‍ പ്രതികരിച്ചു.അനില്‍ ആന്റണിയുടെ കഴിവുകള്‍ താന്‍ തിരിച്ചറിഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ടാണ് ഡിജിറ്റല്‍ മീഡിയ സെല്ലിലേക്ക് ക്ഷണിച്ചത്. അനില്‍ ആന്റണിക്ക് പദവികള്‍ ഉറപ്പാക്കാന്‍ എ കെ ആന്റണി ശ്രമിച്ചിട്ടില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
തിരുത്താന്‍ പറ്റാത്ത ഒരു നിയമവും കോണ്‍ഗ്രസില്‍ ഇല്ല. വികസനം ജനങ്ങള്‍ ആണ്. വിഴിഞ്ഞം തുറമുഖം വന്നതില്‍ ചിലര്‍ക്ക് ദുഃഖം ഉണ്ടായതായി മനസിലാകുന്നു. അത് ജനങ്ങളുമായി സംസാരിച്ചു പരിഹരിക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി എന്നും പ്രവര്‍ത്തിച്ചയാളാണ് താനെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ തവണ കുമ്മനം രാജശേഖരനായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി. ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്കായിരുന്നു കഴിഞ്ഞ തവണ കുമ്മനം രാജശേഖരന്‍ പരാജയപ്പെട്ടത്. കോണ്‍ഗ്രസിന്റെ ശശി തരൂരിനായിരുന്നു വിജയം. ശശി തരൂര്‍ 41.19 ശതമാനം വോട്ട് നേടിയപ്പോള്‍ രണ്ടാമതെത്തിയ കുമ്മനം രാജശേഖരന്‍ 31.3 ശതമാനം വോട്ടാണ് നേടിയത്. മൂന്നാമതെത്തിയ സിപിഐയുടെ സി ദിവാകരന്‍ 25.6 ശതമാനം വോട്ടാണ് നേടിയത്.