ബോയ്ഫ്രണ്ട് ഇല്ലാത്തവര്‍ക്ക് ബോയ്ഫ്രണ്ടിനെ സംഘടിപ്പിച്ചുനല്‍കും. ബോയ്ഫ്രണ്ട് ഉള്ളവര്‍ക്ക് ഫ്‌ളാറ്റില്‍ അവസരമൊരുക്കിനല്‍കു ഒടുവിൽ ബ്ലാക്ക് മെയിൽ . അഞ്ജലിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി യുവതി
പെണ്‍കുട്ടികളെ ജോലിക്കെടുത്ത് അവരറിയാതെ ലഹരിനല്‍കി ലൈംഗിക ചൂഷണം ചെയ്യുന്നതാണ് അഞ്ജലിയുടെ രീതിഎന്ന് യുവതി പറഞ്ഞു . ബോയ്ഫ്രണ്ട് ഇല്ലാത്തവര്‍ക്ക് ബോയ്ഫ്രണ്ടിനെ സംഘടിപ്പിച്ചുനല്‍കും. ഇനി ബോയ്ഫ്രണ്ട് ഉള്ളവര്‍ക്ക് സമയം ചിലവഴിക്കാന്‍ ഫ്‌ളാറ്റില്‍ അവസരമൊരുക്കിനല്‍കുന്നതും അവരുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് പതിവാണെന്നും പരാതിക്കാരി പറയുന്നു
കോഴിക്കോട് | കൊച്ചി | മിസ് കേരളാ മോഡലുകളുടെ ദൂരൂഹ മരണവുമായി ബന്ധപ്പെട്ട കുപ്രസിദ്ധി നേടിയ നമ്പർ 18 ഹോട്ടലുമായി ബന്ധപ്പെട്ട് കൂടുതൽ നിയ വിരുദ്ധ പ്രവർത്തനങ്ങൾ മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഹോട്ടലുമായി ബന്ധപ്പെട്ട് പോക്‌സോ കേസ് ഉൾപ്പെടെ ഒൻപതിൽ അധികം പരാതികളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത് . ഹോട്ടലുടമ റോയി വയലാട്ട്, മയക്കുമരുന്ന് പാർട്ടിക്ക് ചുക്കാൻ പിടിക്കുന്ന ആളെന്ന് പോലീസ് കണ്ടെത്തിയിട്ടുള്ള സൈജു തങ്കച്ചന്‍, ഇവരുടെ സുഹൃത്ത് അഞ്ജലി റീമാദേവ് എന്ന അഞ്ജലി വടക്കേപ്പുരക്കല്‍ എന്നിവർക്കെതിരെയാണ് ഗുരുതര സ്വഭാവമുള്ള ലൈംഗിക പീഡന പരാതികൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്.പരാതികളിൽ എല്ലാം പോലീസ് അന്വേഷണം ഒച്ചിന്റെ വേഗത്തിൽ ഇഴയുകയാണ് .
കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍വെച്ച് പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പരാതിക്കാരിലൊരാളായ യുവതിവീണ്ടും രംഗത്തുവന്നു . നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ട്, സൈജു തങ്കച്ചന്‍, ഇവരുടെ സുഹൃത്തായ അഞ്ജലി റീമാദേവ് എന്ന അഞ്ജലി വടക്കേപ്പുരക്കല്‍ എന്നിവര്‍ക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിക്കുന്നത്.
പെണ്‍കുട്ടികളെ ജോലിക്കെടുത്ത് അവരറിയാതെ ലഹരിനല്‍കി ലൈംഗിക ചൂഷണം ചെയ്യുന്നതാണ് അഞ്ജലിയുടെ രീതിഎന്ന് യുവതി പറഞ്ഞു . ബോയ്ഫ്രണ്ട് ഇല്ലാത്തവര്‍ക്ക് ബോയ്ഫ്രണ്ടിനെ സംഘടിപ്പിച്ചുനല്‍കും. ഇനി ബോയ്ഫ്രണ്ട് ഉള്ളവര്‍ക്ക് സമയം ചിലവഴിക്കാന്‍ ഫ്‌ളാറ്റില്‍ അവസരമൊരുക്കിനല്‍കുന്നതും അവരുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് പതിവാണെന്നും പരാതിക്കാരി പറയുന്നു.നിരവധി പെൺകുട്ടികൾ ഇവരുടെ ചതിയിൽ പെട്ടിട്ടുണ്ടെന്നും നേക്കഡ് ഭയന്ന് പലരും പരാതിപെട്ടില്ലന്നും യുവതി പറഞ്ഞു . യുവസംരംഭകയെന്ന് അവകാശപ്പെടുന്ന അഞ്ജലിയെക്കുറിച്ചും മാസങ്ങള്‍ക്ക് മുമ്പ് നമ്പര്‍ 18 ഹോട്ടലില്‍ നടന്ന സംഭവങ്ങളെക്കുറിച്ചും വ്‌ളോഗർ കൂടിയായ യുവതി പരാതി നൽകിയിരുന്നു
”ഞാനും അഞ്ജലിയും ഒരേ ഫ്‌ളാറ്റ് സമുച്ചയത്തിലായിരുന്നു താമസം. അഞ്ജലി ഒറ്റയ്ക്കായിരുന്നു. വ്‌ളോഗറായതിനാല്‍ അവരുടെ പേഴ്‌സണല്‍ ബ്രാന്‍ഡിങ്ങിന് വേണ്ടിയാണ് അഞ്ജലി ആദ്യം സമീപിക്കുന്നത്. ആദ്യം അവരുടെ ഓഫീസില്‍ചെന്ന് ഓണാഘോഷത്തിന്റെയും ഓണസദ്യയുടെയും വീഡിയോ വ്‌ളോഗ് ചെയ്യാന്‍ ക്ഷണിച്ചു. അന്നവിടെ കുറേപ്പരുണ്ടായിരുന്നു. അവിടെവെച്ചാണ് അഞ്ജലി ചില മാധ്യമവാര്‍ത്തകളെല്ലാം കാണിച്ചുതരുന്നത്. യുവസംരംഭകയാണെന്നും പരിചയപ്പെടുത്തി. അഞ്ജലിയുടെ കമ്പനിയില്‍ എക്‌സിക്യൂട്ടിവ് അസിസ്റ്റന്റായി ജോലിയും വാഗ്ദാനം ചെയ്തു.
ആ സമയത്ത് ജോലിക്കാര്യത്തില്‍ തീരുമാനം എടുത്തിരുന്നില്ല. പിന്നീട് അഞ്ജലി വീണ്ടും നിര്‍ബന്ധിക്കാന്‍ തുടങ്ങി. തുടര്‍ന്ന് സെപ്റ്റംബര്‍ പകുതിയോടെ അഞ്ജലിയുടെ സ്ഥാപനത്തില്‍ ജോലിക്ക് കയറി.
ആദ്യ 15 ദിവസം ഞാനും അഞ്ജലിയും മാത്രമായിരുന്നു ഓഫീസില്‍. എന്താണ് ആരെയും കാണാത്തതെന്ന് ചോദിച്ചപ്പോള്‍ എല്ലാവരും കോവിഡ് പ്രൈമറി കോണ്‍ടാക്ടാണെന്നായിരുന്നു മറുപടി. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ ഒരു പെണ്‍കുട്ടി വന്നു. പിന്നീട് മൂന്ന് പെണ്‍കുട്ടികള്‍ കൂടി ഓഫീസിലെത്തി. പക്ഷേ, അവരോടൊന്നും സംസാരിക്കരുതെന്നായിരുന്നു അഞ്ജലിയുടെ കര്‍ശനനിര്‍ദേശം. ഓഫീസില്‍ അങ്ങോട്ടും ഇങ്ങോട്ടും ആരും സംസാരിച്ചിരുന്നില്ല. അതിനിടെ, എന്താണ് ബിസിനസെന്ന് ചോദിച്ചപ്പോള്‍ അതിനും കൃത്യമായ മറുപടി നല്‍കിയില്ല. എന്നാല്‍ അഞ്ജലി മിക്കദിവസവും യാത്രകളിലായിരുന്നു. ടാക്‌സി കാറിലായിരുന്നു യാത്രകളെല്ലാം.
ഇടയ്ക്കിടെ അവര്‍ ചില മരുന്ന് കഴിച്ചിരുന്നു. ചോദിച്ചപ്പോള്‍ ബി.പി. കുറവാണെന്നും അതിനുള്ള മരുന്നാണെന്നുമാണ് പറഞ്ഞിരുന്നത്. പിന്നീട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ കാണിച്ചുനല്‍കിയപ്പോഴാണ് അതെല്ലാം ലഹരിമരുന്നാണെന്ന് തിരിച്ചറിഞ്ഞത്. താമരശ്ശേരി, കൊടുവള്ളി ഭാഗങ്ങളില്‍ പോയി അവര്‍ ലഹരിമരുന്ന് ഇടപാടുകള്‍ നടത്തിയിരുന്നു.
കൊച്ചിയില്‍ ബിസിനസ് മീറ്റുണ്ടെന്ന് പറഞ്ഞാണ് ഞാനടക്കമുള്ള പെണ്‍കുട്ടികളെ കൊച്ചിയിലേക്ക് കൊണ്ടുപോകുന്നത്. ആദ്യം ഞാന്‍ കുടുംബത്തിനൊപ്പം കൊച്ചിയില്‍ വരാമെന്നാണ് അഞ്ജലിയോട് പറഞ്ഞത്. എന്നാല്‍ അതുകേട്ടതോടെ ബിസിനസ് മീറ്റിന്റെ തീയതി മാറ്റിവെച്ചന്നായിരുന്നു അഞ്ജലിയുടെ മറുപടി.
പിന്നീട് എന്റെ കുടുംബം ഇവിടെയില്ലാത്ത ഒരുദിവസം വീണ്ടും വിളിച്ചു. രാത്രി ഒമ്പതരയോടെയാണ് വിളിച്ചത്. വാഹനം വന്നിട്ടുണ്ടെന്നും ഈ രാത്രി തന്നെ കൊച്ചിയില്‍ ബിസിനസ് മീറ്റിന് പോകണമെന്നും പറഞ്ഞു. ഞാനടക്കം ആറ് പെണ്‍കുട്ടികളെ അങ്ങനെയാണ് കൊച്ചിയിലേക്ക് കൊണ്ടുപോകുന്നത്.
ആദ്യം നഗരത്തിലെ ആഡംബര ഹോട്ടലിലാണ് എത്തിച്ചത്. അവിടെനിന്നാണ് ബിസിനസ് മീറ്റ് നടക്കുന്നത് ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലാണെന്ന് പറഞ്ഞ് അങ്ങോട്ട് കൊണ്ടുപോയത്. സൈജു തങ്കച്ചനും വാഹനത്തിലുണ്ടായിരുന്നു. യാത്രയ്ക്കിടെ സൈജു റോയിയെ വിളിച്ച് ‘അഞ്ചാറ് പെണ്‍കുട്ടികളുമായി വരുന്നുണ്ട്’ എന്നുപറഞ്ഞു. അത് കേട്ടപ്പോളൊന്നും സംശയം തോന്നിയില്ല. ഞാനൊരു വ്‌ളോഗറായതിനാല്‍ വീഡിയോയെല്ലാം പകര്‍ത്തിയിരുന്നു. എന്നാല്‍ സൈജുവിന്റെയും സൈജുവിന്റെ വാഹനത്തിന്റെയും വീഡിയോ എടുക്കരുതെന്ന് അഞ്ജലി തറപ്പിച്ച് പറഞ്ഞു. ഞാനെടുത്ത വീഡിയോകള്‍ ഡിലീറ്റ് ചെയ്യിപ്പിച്ചു.
ബിസിനസ് മീറ്റും ഡിന്നറുമെന്നും പറഞ്ഞാണ് നമ്പര്‍ 18 ഹോട്ടലില്‍ എത്തിച്ചത്. അവിടെ എത്തിയപ്പോളാണ് അതൊരു പബ്ബാണെന്ന് മനസിലായത്. ഹോട്ടലിനകത്ത് കയറിയപ്പോള്‍ മുഴുവന്‍ ഇരുട്ടായിരുന്നു. പരസ്പരം ആരെയും പെട്ടെന്ന് കാണാന്‍ കഴിയില്ല. പിന്നീട് അകത്തേക്ക് പോയപ്പോള്‍ സീരിയല്‍ നടന്മാരെ അടക്കം കണ്ടു.
കൂടുതലും പെണ്‍കുട്ടികളായിരുന്നു അവിടെ ഉണ്ടായിരുന്നത്. അവരില്‍ ചിലര്‍ നടന്മാരുടെ കൂടെ ഫോട്ടോകളെല്ലാം എടുത്തിരുന്നു. ഇതിനിടെ, അഞ്ജലിയും സൈജുവും ഞങ്ങളെ കോള കുടിക്കാന്‍ നിര്‍ബന്ധിച്ചു. പാര്‍ട്ടി ഹാളില്‍ ഒരു സ്ത്രീ നേരത്തെ മദ്യം വിളമ്പുന്നത് കണ്ടിരുന്നു. അതിനാല്‍ തന്നെ കോളയില്‍ മദ്യമുണ്ടാകുമെന്ന് കരുതിയാണ് കുടിക്കാന്‍ കൂട്ടാക്കാതിരുന്നത്. എന്നാല്‍ വേണ്ടെന്ന് പറഞ്ഞിട്ടും അവര്‍ വീണ്ടും വീണ്ടും നിര്‍ബന്ധിക്കുകയായിരുന്നു. അതിനുശേഷം ഭക്ഷണം കൊണ്ടുവന്നെങ്കിലും ഭയന്നുപോയതിനാല്‍ അതും കഴിച്ചില്ല.
കുറച്ചുകഴിഞ്ഞപ്പോള്‍ അഞ്ജലിയെ ഹാളില്‍നിന്ന് കാണാതായി. പിന്നീട് അഞ്ജലിയും റോയിയും കൂടെ ഹാളിലേക്ക് വന്നു. മുന്‍പരിചയമുള്ള ആളെപ്പോലെയായിരുന്നു റോയിയുടെ പെരുമാറ്റം. റോയി നൃത്തം ചെയ്യാന്‍ വിളിച്ചെങ്കിലും പോയില്ല. അതോടെ ഞങ്ങളെ പിടിച്ചുവലിച്ച് കൊണ്ടുപോയി നൃത്തം ചെയ്യാനായിരുന്നു ശ്രമം. ഞങ്ങള്‍ പോകാന്‍ കൂട്ടാക്കാതിരുന്നതോടെ റോയി മറ്റുപെണ്‍കുട്ടികളുടെ സമീപത്തേക്ക് പോയി. ഇരുപത് മിനിറ്റ് കഴിഞ്ഞതോടെ ആ പാര്‍ട്ടിയുടെ സ്വഭാവം തന്നെ മാറി. റോയി പെണ്‍കുട്ടികളുടെ ശരീരത്തിലെല്ലാം സ്പര്‍ശിക്കുകയും അശ്ലീലരീതിയില്‍ നൃത്തം ചെയ്യുകയും ചെയ്തു. അവിടെയുണ്ടായിരുന്ന പെണ്‍കുട്ടികളും ലഹരിയിലായിരുന്നു. ചൂഷണം ചെയ്യപ്പെടുന്നത് അവരും അറിഞ്ഞിരുന്നില്ല.
ഇതെല്ലാം കണ്ടതോടെ ഞാനടക്കമുള്ള പെണ്‍കുട്ടികള്‍ ഹോട്ടലിന് പുറത്തേക്ക് പോകണമെന്ന് പറഞ്ഞു. എന്നാല്‍ അവിടെയുണ്ടായിരുന്ന ജീവനക്കാര്‍ ഞങ്ങളെ പുറത്തുവിടാന്‍ അനുവദിച്ചില്ല. ബഹളംവെച്ചതോടെയാണ് അവര്‍ പുറത്തേക്ക് വിട്ടത്. അപ്പോഴേക്കും സൈജുവും അഞ്ജലിയും പുറത്തേക്ക് വന്നു. റോയി കള്ളുകുടിച്ച് അപമര്യാദയായി പെരുമാറിയതാണെന്നാണ് കരുതിയത്. പിന്നീട് സൈജുവും അഞ്ജലിയും ഹോട്ടലിന് മുകളിലെ മറ്റ് മുറികളിലേക്ക് കൊണ്ടുപോയി.
അവിടെനിന്നും ഞങ്ങള്‍ പുറത്തേക്ക് വരാനിരുന്നപ്പോള്‍ റോയിയും സൈജുവും ലിഫ്റ്റിന് സമീപം ഞങ്ങളെ തടഞ്ഞു. റോയി അവിടെവെച്ച് അഞ്ജലിയോട് ദേഷ്യപ്പെട്ടു. ‘ഇവരെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോകനല്ലേ പറഞ്ഞത്, അവിടെ ഫുഡ് എല്ലാം റെഡിയാണ്, എന്തിനാണ് ഇവിടെ കൊണ്ടുവന്നത്’ എന്നെല്ലാമാണ് റോയി അഞ്ജലിയോട് പറഞ്ഞത്. അവര്‍ തമ്മില്‍ വഴക്കിട്ടു. എന്നാല്‍ ഞങ്ങള്‍ക്കിവിടെ നില്‍ക്കാന്‍ കംഫര്‍ട്ടല്ലെന്ന് പറഞ്ഞ് ഞങ്ങള്‍ താഴേക്കിറങ്ങി. കാറിലിരിക്കാമെന്നും പറഞ്ഞു. ഞങ്ങള്‍ കാറിലിരിക്കുമ്പോള്‍ അഞ്ജലി വീണ്ടും വന്നു. റോയിച്ചനെ ഡാര്‍ക് ആക്കി പോകാന്‍ പറ്റില്ലെന്ന് പറഞ്ഞ് വീണ്ടും സമ്മര്‍ദം ചെലുത്തി. പിന്നീട് മറ്റൊരു സ്ത്രീയെയും അനുനയിപ്പിക്കാനായി പറഞ്ഞയച്ചു. ഞങ്ങള്‍ പോകാതെ സൈജു അവിടെനിന്ന് വരില്ലെന്ന് വരെ പറഞ്ഞു. അതോടെ പബ്ബിലേക്ക് വീണ്ടും പോയി, സൈജുവിനെ തിരികെ കൊണ്ടുവന്നു.
അത് കഴിഞ്ഞ് സൈജുവിന്റെ ഫ്‌ളാറ്റില്‍ താമസിക്കാനും നിര്‍ബന്ധം പിടിച്ചു. അതിനും ഞങ്ങള്‍ സമ്മതിച്ചില്ല. താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങണമെന്നായിരുന്നു ഞങ്ങളുടെ ആവശ്യം. വാശിപിടിച്ചതോടെ അഞ്ജലിയെയും ഞങ്ങളെയും താമസിക്കുന്ന ഹോട്ടലിലെത്തിച്ചു. അവിടെ എത്തിയതോടെ ഭയന്നുപോയ ഞങ്ങള്‍ അഞ്ജലിയെ മുറിയില്‍ പൂട്ടിയിട്ട് റിസപ്ഷനില്‍ ഇരുന്ന് നേരം വെളുപ്പിക്കുകയായിരുന്നു. അവിടെനിന്ന് കൂടെയുണ്ടായിരുന്ന പെണ്‍കുട്ടികളുടെ വീടുകളില്‍ വിളിച്ച് കാര്യം പറഞ്ഞു. അന്നേദിവസം എല്ലാവരും അവിടെനിന്ന് വേറെ വേറെ മടങ്ങി.
ആ സംഭവം കഴിഞ്ഞ് കോഴിക്കോട്ട് തിരിച്ചെത്തിയിട്ടും കുറച്ചുദിവസം കൂടെ അഞ്ജലിയുടെ കൂടെ ജോലിചെയ്യേണ്ടി വന്നു. എന്റെ സ്വര്‍ണവും പണവും അഞ്ജലിയുടെ കൈയിലുണ്ടായിരുന്നു. ബിസിനസില്‍ നിക്ഷേപിക്കാനെന്നും പണം നിക്ഷേപിച്ചാല്‍ ബാങ്ക് ജോലി കിട്ടുമെന്നുമെല്ലാം പറഞ്ഞാണ് നിക്ഷേപം സ്വീകരിച്ചത്. അത് തിരിച്ചുകിട്ടാന്‍ വേണ്ടിയാണ് വീണ്ടും അവിടെ ജോലിക്ക് പോയത്. അന്ന് നമ്പര്‍ 18 ഹോട്ടലില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് അഞ്ജലിയോട് തിരക്കി. ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ അവര്‍ എന്നോട് ദേഷ്യപ്പെട്ടു. പിന്നീട് എന്നെ ബ്ലാക്‌മെയില്‍ ചെയ്യാനും ശ്രമമുണ്ടായി. ഇതിനിടെയാണ് മോഡലുകളുടെ അപകടമരണം സംഭവിച്ചത്. ആ ദിവസങ്ങളില്‍ സൈജു അഞ്ജലിയെ നിരന്തരം ഫോണില്‍ വിളിച്ചിരുന്നു. ഒരിക്കല്‍ പോലീസ് ഉദ്യോഗസ്ഥര്‍ അഞ്ജലിയെയും വിളിച്ചു. ആ സമയത്ത് ഞാന്‍ അഞ്ജലിയുടെ കൂടെയുണ്ടായിരുന്നു. സൈജുവിന്റെ ഫോണില്‍ അഞ്ജലിയുടെ ദൃശ്യങ്ങളുണ്ടെന്നും നിങ്ങള്‍ തമ്മില്‍ എന്താണ് ബന്ധമെന്നുമാണ് പോലീസ് ചോദിച്ചത്. കൊച്ചിയില്‍ വരണമെന്നും പറഞ്ഞിരുന്നു. ഇതെല്ലാം കേട്ടതോടെ ഞാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് വാട്‌സാപ്പില്‍ വിവരം കൈമാറി. അന്ന് രേഖാമൂലം പരാതി കൈമാറിയില്ല.
ഞാന്‍ പോലീസിനെ സമീപിച്ചെന്ന് അറിഞ്ഞതോടെ അഞ്ജലി വീണ്ടും ഭീഷണിപ്പെടുത്താന്‍ തുടങ്ങി. പലരീതിയിലാണ് എന്നെ ഭീഷണിപ്പെടുത്തിയിരുന്നത്. അഞ്ജലിയുടെ ബന്ധുവാണെന്ന് പറയുന്ന ഒരാളും എന്നെ ഭീഷണിപ്പെടുത്തുകയുണ്ടായി. അയാളുടെ റിസോര്‍ട്ടിലും അഞ്ജലി പെണ്‍കുട്ടികളെ കൊണ്ടുപോയിരുന്നു. അഞ്ജലിയുടെ ലഹരിമരുന്ന് ഉപയോഗത്തില്‍ എന്നെയും കുടുക്കാനായിരുന്നു അയാളുടെ ശ്രമം. ലഹരിമരുന്ന് എനിക്ക് ഉപയോഗിക്കാന്‍ കൊണ്ടുവന്നതാണെന്ന് അഞ്ജലി മൊഴിനല്‍കുമെന്നും അയാള്‍ പറഞ്ഞു. ആ നിമിഷം ആത്മഹത്യ ചെയ്യാന്‍ വരെ തോന്നി.
പിന്നീട് യൂട്യൂബ് ചാനലിലൂടെ ഈ സംഭവം ആരെയും പേരെടുത്ത് പറയാതെ വെളിപ്പെടുത്തി. ഇത് കേട്ടതോടെ അഞ്ജലി വീണ്ടും ഭീഷണിപ്പെടുത്താന്‍ തുടങ്ങി. റോയി സ്‌കെച്ച് ചെയ്തിട്ടുണ്ട്, സൈജുവിന്റെ കൈവശം പബ്ബിലെ ചിത്രങ്ങളുണ്ട് എന്നിങ്ങനെയായിരുന്നു ഭീഷണിസന്ദേശം. ഭീഷണിപ്പെടുത്തിയുള്ള സന്ദേശം അയച്ചാല്‍ ഉടന്‍തന്നെ അഞ്ജലി അത് ഡിലീറ്റ് ചെയ്തിരുന്നു. ചിലതെല്ലാം സ്‌ക്രീന്‍ഷോട്ട് എടുത്തുവെച്ചു. അത് പോലീസിനും കൈമാറിയിട്ടുണ്ട്. ഇതിനിടെ, നമ്പര്‍ 18 ഹോട്ടലില്‍നിന്ന് ഞങ്ങളറിയാതെ പകര്‍ത്തിയ ചില ചിത്രങ്ങള്‍ അഞ്ജലി എന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുനല്‍കി. ഇതിനെതിരേയും പരാതി നല്‍കിയിട്ടുണ്ട്.
അവരുടെ ഓഫീസില്‍വെച്ച് എന്റെ മുമ്പിലിട്ട് ഒരാളെ തല്ലിച്ചതച്ചു. ഇത് നിനക്കുള്ള അടിയാണെന്നാണ് അഞ്ജലി പറഞ്ഞത്. മോഡലുകളുടെ കേസില്‍ അന്വേഷണം അഞ്ജലിയിലേക്ക് എത്തുമെന്നാണ് കരുതിയത്. എന്നാല്‍ അതുണ്ടായില്ല. ഇതോടെ അഞ്ജലി വീണ്ടും ബിസിനസ് തുടങ്ങി. താമസസൗകര്യം അടക്കം വാഗ്ദാനം ചെയ്താണ് പെണ്‍കുട്ടികളെ ജോലിക്ക് വിളിച്ചിരുന്നത്. സാമൂഹികമാധ്യമങ്ങളില്‍ അവരുടെ പോസ്റ്റിനടിയില്‍ പല പെണ്‍കുട്ടികളും വളരെ താത്പര്യം പ്രകടിപ്പിച്ച് കമന്റ് ചെയ്യുന്നതും കണ്ടു. ഇതോടെയാണ് ഇനിയും പെണ്‍കുട്ടികള്‍ ചൂഷണത്തിനിരയാകരുതെന്ന് കരുതി പരാതി നല്‍കിയത്”- യുവതി വിശദീകരിച്ചു.
വട്ടിപലിശയ്ക്ക് പണം കടംവാങ്ങിയെന്നുള്ള അഞ്ജലിയുടെ ആരോപണങ്ങളെല്ലാം വ്യാജമാണ്. ബിസിനസ് നിക്ഷേപമെന്ന് പറഞ്ഞ് അഞ്ജലി പണം വാങ്ങിയിരുന്നു. അതിന് ചില റിട്ടേണ്‍സും വാഗ്ദാനം ചെയ്തു. എന്റെ സ്വര്‍ണമെല്ലാം ഞാനും അഞ്ജലിയും ഒരുമിച്ച് പോയാണ് പണയംവെച്ച് പണമെടുത്ത് നല്‍കിയതെന്നും പരാതിക്കാരി പ്രതികരിച്ചു