നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് അന്ത്യാഭിലാഷം സംബന്ധിച്ച ചോദ്യങ്ങള്‍ക്കൊന്നും മിണ്ടാട്ടമില്ലെന്ന ജയില്‍ അധികൃതര്‍

0

ന്യൂഡല്‍ഹി: ഫെബ്രുവരി ഒന്നിന് വധ ശിക്ഷക്ക് വിധേയരാകാനിരിക്കുന്ന നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് അന്ത്യാഭിലാഷം സംബന്ധിച്ച ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ല. കുടുംബാംഗങ്ങളെ കാണുന്നതിനെ കുറിച്ചോ മറ്റു കാര്യങ്ങള്‍ സംബന്ധിച്ചോ നാല് പ്രതികള്‍ക്കും മിണ്ടാട്ടമില്ലെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്
നിയമപ്രകാരം വധശിക്ഷക്ക് വിധേയമാക്കുന്നതിന് മുമ്ബ് പ്രതിക്ക് കുടുംബാംഗങ്ങളെ കാണാന്‍ അവസരം നല്‍കും. എപ്പോള്‍ എങ്ങനെ വേണമെന്ന് അവര്‍ക്ക് തീരുമാനിക്കാം. തങ്ങളുടെ പേരിലുള്ള സ്വത്ത് ആര്‍ക്കെങ്കിലും കൈമാറുന്നുണ്ടോ എന്നും അറിയിക്കണം. എന്നാല്‍ ജയില്‍ അധികൃതര്‍ ഇതു സംബന്ധിച്ച്‌ ആരാഞ്ഞപ്പോള്‍ ഒരു മറുപടിയും പ്രതികള്‍ നല്‍കുന്നില്ല.
ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിക്ക് തൂക്കിലേറ്റാനാണ് രണ്ടാമതായി ഇറക്കിയ മരണവാറണ്ടില്‍ ഡല്‍ഹി തീസ് ഹസാരി കോടതി നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ കൂടുതല്‍ സമയം കിട്ടുമെന്ന് തന്നെയാണ് പ്രതികള്‍ ഇപ്പോഴും വിശ്വസിക്കുന്നത്.

മുകേഷ് സിങ്, വിനയ് ശര്‍മ്മ, അക്ഷയ് സിങ്, പവന്‍ ഗുപത എന്നീ നാല് പ്രതികളാണ് വധശിക്ഷ കാത്ത് കഴിയുന്നത്. ഇതില്‍ രണ്ടു പേര്‍ സുപ്രീംകോടതിയില്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി തള്ളിയിട്ടുണ്ട്. പവന്‍ ഗുപത നല്‍കിയ ദയാ ഹര്‍ജി രാഷ്ട്രപതിയും തള്ളി. ഈ മാസം 22-ന് തൂക്കിലേറ്റാനായിരുന്നു ഡല്‍ഹി കോടതി ആദ്യം ഇറക്കിയ മരണ വാറണ്ടിലുണ്ടായിരുന്നത്. എന്നാല്‍ ദയാ ഹര്‍ജി കാരണം ഇത് മാറ്റി പുതിയ തിയതി കുറിക്കുകയായിരുന്നു. ഇനി മറ്റു പ്രതികളും ഓരോരുത്തരായി ദയാ ഹര്‍ജികള്‍ സമര്‍പ്പിക്കാന്‍ സാധ്യതയുണ്ട്. പരാവമധി സമയം നീട്ടിക്കിട്ടുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. രാഷ്ട്രതി ദയാ ഹര്‍ജി തള്ളികഴിഞ്ഞാല്‍ ശിക്ഷ നടപ്പിലാക്കുന്നതിന് പ്രതിക്ക് 14 ദിവസം നീട്ടി നല്‍കണമെന്നാണ് ചട്ടം.

You might also like

-