നിപ രോഗ ലക്ഷണങ്ങളോടെ 29 പേര്‍ കൂടി ചികിത്സ തേടി

ഇപ്പോഴും വവ്വാലുകളല്ല രോഗം പരത്തിയതെന്ന് ഉറപ്പിക്കാനായിട്ടില്ലെന്ന് ആരോഗ്യവകുപ്പ്

0

കോഴിക്കോട് നിപ വൈറസ് രോഗ ലക്ഷണങ്ങളോടെ 29 പേര്‍ ചികിത്സ തേടി. അതേസമയം പരിശോധനക്കയച്ച പഴംതീനി വവ്വാലുകളില്‍ നിപ വൈറസിന്റെ സാന്നിധ്യമില്ലെന്ന് പരിശോധനാ ഫലം. പരിശോധിച്ച 13 വവ്വാലുകളിലും നിപാ വൈറസില്ല. ഭോപാലിലെ ലാബില്‍ നിന്നുള്ളതാണ് ഫലം. പന്തിരിക്കരയിലും സമീപപ്രദേശങ്ങളിലും നിന്നുള്ള വവ്വാലുകളിലായിരുന്നു പരിശോധന.
ഇപ്പോഴും വവ്വാലുകളല്ല രോഗം പരത്തിയതെന്ന് ഉറപ്പിക്കാനായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പരിശോധനക്കയച്ച 13 വവ്വാലുകളില്‍ നിപയില്ല എന്നു മാത്രമേ ഉറപ്പിക്കാനായുള്ളൂ. ഉറവിടം കണ്ടെത്താനുള്ള പരിശോധനകള്‍ തുടരും.

You might also like

-