നിപ ; ആരോഗ്യ സർവകലാശാലയും സാങ്കേതിക സര്‍വകലാശാലയും പരീക്ഷകള്‍ മാറ്റിവച്ചു

ആരോഗ്യ സര്‍വകലാശാല ജൂൺ നാലുമുതൽ നടത്താനിരുന്ന എല്ലാ തിയറി പരീക്ഷകളും കോഴിക്കോട് ,മലപ്പുറം, വയനാട് ജില്ലകളിലെ പ്രാക്ടിക്കൽ പരീക്ഷയും മാറ്റിവച്ചു.

0

 

കോഴിക്കോട്:നിപാ മുന്‍കരുതലിന്‍റെ ഭാഗമായി ആരോഗ്യ സർവകലാശാലയും സാങ്കേതിക സര്‍വകലാശാലയും പരീക്ഷകള്‍ മാറ്റിവച്ചു. ആരോഗ്യ സര്‍വകലാശാല ജൂൺ നാലുമുതൽ നടത്താനിരുന്ന എല്ലാ തിയറി പരീക്ഷകളും കോഴിക്കോട് ,മലപ്പുറം, വയനാട് ജില്ലകളിലെ പ്രാക്ടിക്കൽ പരീക്ഷയും മാറ്റിവച്ചു.

സാങ്കേതിക സര്‍വകലാശാല ഈ മാസം 13 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളുമാണ് മാറ്റിവച്ചത്. ഈ മാസം ആറ് മുതല്‍ 13 വരെ പട്ടം പിഎസ്‍സി ആസ്ഥാനത്ത് നടത്താനിരുന്ന അഭിമുഖ പരീക്ഷയും നിപ വൈറസിനെ തുടര്‍ന്നുള്ള മുൻകരുതലിന്‍റെ ഭാഗമായി മാറ്റിയിരുന്നു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നത് ഈ മാസം 12 നാണ് തുറക്കുക. അതേസമയം മലപ്പുറത്ത് സ്കൂൾ തുറക്കുന്നത് ഈ മാസം 12ലേക്ക് മാറ്റി വച്ചു

You might also like

-