യു എന്‍ അംബാസിഡർ നിക്കി ഹേലി ഡാളസ് പാർക്ക് സന്ദർശിച്ചു

0

അമേരിക്ക :ഇര്‍വിംഗ് (ഡാളസ്): അമേരിക്കയുടെ യു എന്‍ അംബാസിഡറും, ഇന്ത്യന്‍ വംശജയുമായ നിക്കി ഹേലി ഇര്‍വിംഗിലുള്ള മഹാത്മാ ഗാന്ധിപാര്‍ക്ക് സന്ദര്‍ശിച്ചു രാഷ്ട്രപിതാവിന്റെ പ്രതിമക്ക് മുമ്പില്‍ പുഷ്പാഞ്ജലി അര്‍പ്പിച്ചു. മെയ് 23 ബുധനാഴ്ച ഉച്ചയോടെ കഠിന ചൂടിനെ പോലും അവഗണിച്ച് കനത്ത സുരക്ഷാ വലയത്തില്‍ ഗാന്ധിപാര്‍ക്കില്‍ എത്തിചേര്‍ന്ന നിക്കി ഹേലിയ മഹാത്മാഗാന്ധി മെമ്മോറിയല്‍ ഓഫ് നോര്‍ത്ത് ടെക്‌സസ് പ്രസിഡന്റ് ഡോ പ്രസാദ് തോട്ടകുറയും, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ചേര്‍ന്ന് സ്വകരിച്ചു.

തുടര്‍ന്ന് മഹാത്മാ ഗാന്ധി സ്മാരകത്തില്‍ എത്തി ചേര്‍ന്ന് നിക്കി അവിടെ എഴുതിവെച്ചിരുന്ന മഹാത്മജിയുടെ മഹത് വചനങ്ങള്‍ ഓരോന്നായി സസൂഷ്മം വായിച്ചു. 2014 ല്‍ ഗാന്ധിപാര്‍ക്കിന്റെ ഗ്രൗണ് ബേക്കിങ്ങ് സെറിമണിയില്‍ പങ്കെടുത്ത ശേഷം ആദ്യമായാണ് ഹേലി ഇവിടെ സന്ദര്‍ശനത്തിനെത്തുന്നത്.തുടര്‍ന്ന് ഗാന്ധിപാര്‍ക്കില്‍ നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് മുഖ്യതിഥിയെ സ്വാഗതം ചെയ്തു.
ഇന്ത്യന്‍ രാഷ്ട്ര പിതാവിന് ഉചിതമായ സ്മാരകം നിര്‍മിക്കുന്നതിന് അനുമതി നല്‍കിയ നേതാക്കളേയും നിക്കി പ്രത്യേകം അഭിനന്ദിച്ചു. മഹാത്മാ ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ക്ക് ആധുനിക കാലഘട്ടത്തില്‍ പോലും പ്രതക്തി വര്‍ദ്ധിച്ചിരിക്കുകയാണെന്ന് നിക്കി പറഞ്ഞു.

യോഗത്തില്‍ പ്രത്യേക ക്ഷണിതാക്കളായി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രതിനിധികളായ പി പി ചെറിയാന്‍, ജോസ് പ്ലാക്കാട്ട് എന്നിവരും ടെക്‌സസ്സിലെ പ്രധാന വാര്‍ത്താ ചാനലുകളുടെ പ്രതിനിധികളും പങ്കെടുത്തിരുന്നു. മെയ് 22 ചൊവ്വാഴ്ച ഹൂസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിക്കി ഹേലി പ്രസംഗിക്കവെ പാലസ്ത്യന്‍ പ്രശ്‌നത്തില്‍ സ്വീകരിച്ച നിലപാടുകളില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ ബഹളമുണ്ടാക്കിയ പശ്ചാത്തലത്തില്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

You might also like

-