കൊലക്കേസ്സിലെ പ്രതിക്ക് 50 വര്‍ഷത്തെ തടവ് ശിക്ഷ വിധിക്കുമ്പോള്‍ വിധി അറിയാതെ പ്രതി ഗാഢ നിദ്രയില്‍ !

0

ബ്രൂക്ക്‌ലിന്‍: 2014 ല്‍ ആറ് വയസ്സുള്ള പ്രില്‍സ് ജോഷ്വാഖയെ എലവേറ്ററിനകത്ത് വെച്ച് കുത്തിക്കൊല്ലുകയും, കൂട്ടുകാരി ഏഴ് വയസ്സുള്ള മിക്കയ്‌ല കാപ്പേര്‍ഗ്‌സിസെ മാരകമായി കുത്തി മുറിവേല്‍പ്പിക്കുകയും ചെയ്ത കേസ്സില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഡാനിയേല്‍ ഹബര്‍ട്ടിനെ (31) മെയ് 22 ചൊവ്വാഴ്ച ബ്രൂക്കലിന്‍ കോടതി 50 വര്‍ഷത്തെ ശിക്ഷക്ക് വിധിക്കുമ്പോള്‍ പ്രതി ഇതോന്നും കേള്‍ക്കുകയോ, കാണുകയോ ചെയ്യാതെ ഗാഢ നിദ്രയില്‍.

ശീതീകരിച്ച കോടതി മുറിയില്‍ ജഡ്ജി വിധി വായിക്കുമ്പോള്‍, ചൂടും, തണുപ്പും, കാറ്റും സഹിച്ചു ഭവന രഹിതനായി കഴിഞ്ഞിരുന്ന പ്രതിക്ക് കോടതി മുറിയിലല്ലാതെ എങ്ങനെയാണ് ഇത്രയും സുഖമായി ഉറങ്ങുവാന്‍ കഴിയുക.

ബ്രൂക്കിലിനെ വീടിന് മുന്‍വശത്തു കളിച്ചു കൊണ്ടിരിക്കുന്ന രണ്ട് കുട്ടികളും വൈകിട്ട് 5 മണിയോടെ പ്രിന്‍സിന്റെ വീട്ടിലേക്ക് പോകുന്നതിന് എലിവേറ്ററിന് സമീപം എത്തിയപ്പോഴാണ് ഇവരെ പിന്തുടര്‍ന്നിരുന്ന ഡാനിയില്‍ ഇരുവരേയും കു്ത്തിയത്. 11 കുത്തേറ്റ പ്രിന്‍സ് സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. മിക്കയ്‌ലയ 16 തവണയാണ് കുത്തിയതെങ്കിലും ആശുപത്രിയില്‍ എത്തിച്ച ഈ കുട്ടി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

കുട്ടികളെ ഇത്രയും ക്രൂരമായി ആക്രമിക്കാന്‍ എന്താണ് കാരണമെന്ന് തിരക്കിയ ജഡ്ജി മുമ്പാകെ ഡാനിയേല്‍ പറഞ്ഞത് സാത്താനാണ് അതിന് പ്രേരിപ്പിച്ചതെന്നായിരുന്നു. സംഭവത്തിന് ശേഷം പോലീസ് പിടികൂടി. ഇത്രയും കാലം ഭവനരഹിതനായി വഴിയോരങ്ങളില്‍ കഴിഞ്ഞിരുന്ന ഡാനിയേലിന് ഇനി 3 നേരത്തെ സുഭിക്ഷമായ ആഹാരവും, സുഖ നിദ്രയും ലഭിക്കുമെന്ന ആശ്വാസമായിരിക്കാം കോടതി വിധിയിലൂടെ കണ്ടെത്തിയത്

You might also like

-