ഓടിക്കൊണ്ടിരുന്ന കാറിന് നേരെ വെടിവെപ്പ് ഡ്രൈവർ തലനാരിഴക്ക് രക്ഷപെട്ടു

0

സണ്ണിവെയ്ല്‍: ഓടിക്കൊണ്ടിരുന്ന ഹോണ്ടാ കാറിനു നേരെ മറ്റൊരു വാഹനത്തില്‍ നിന്നും ചീറി പാഞ്ഞു വന്ന മൂന്നു വെടിയുണ്ടകള്‍ തറച്ചു കയറിയെങ്കിലും ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. സണ്ണിവെയ്ല്‍ സിറ്റിയില്‍ മേയ് 22 ന് ആണു സംഭവം. പൊതുവെ ശാന്തമായ സണ്ണിവെയ്ല്‍ സിറ്റിയില്‍ നടന്ന ഈ സംഭവം ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. വെടിയേറ്റ ഹോണ്ടാ കാര്‍ ഓടിച്ചിരുന്നത് 25 വര്‍ഷമായി ഡാലസില്‍ ഫയര്‍ ഫൈറ്ററായ ടോണി അകിലറായിരുന്നു.
സാമുവേല്‍ ഫാമിനു സമീപം ഈസ്റ്റ് ട്രിപ്പ്, ജോബ്‌സണ്‍ റോഡിലായിരുന്നു വൈകിട്ട് നാലു മണിയോടെയാണു സംഭവം.

വെടിയേറ്റ വാഹനം വശത്തേക്കു മാറ്റിയിട്ടു െ്രെഡവര്‍ സണ്ണിവെയ്ല്‍ ടൗണ്‍ ഹാളില്‍ ഓടിയെത്തി വിവരം അറിയിച്ചു. ഡാലസ് കൗണ്ടി ഷെറിഫ് സംഭവ സ്ഥലത്ത് എത്തിയെങ്കിലും മറ്റേ വാഹനം അതിനകം സ്ഥലം വിട്ടിരുന്നു. ഒരു ലക്‌സസും മറ്റൊരു എസ്‌യുവിയും തന്റെ കാറിനു സമീപം കടന്നു പോയതായും എവിടെ നിന്നാണ് വെടിവച്ചതെന്നു വ്യക്തമല്ലെന്നും ടോണി പറഞ്ഞു. ഭാഗ്യം കൊണ്ടാണ് ഞാന്‍ രക്ഷപ്പെട്ടത് ഫയര്‍ ഫൈറ്റര്‍ പറഞ്ഞു.

സംഭവത്തില്‍ ദൃക്‌സാക്ഷികള്‍ ഉണ്ടെങ്കില്‍ ഷെറിഫ് ഡിപ്പാര്‍ട്ട്‌മെന്റിനെ 214 749 8641 എന്ന നമ്പറില്‍ വിളിച്ചു അറിയിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു.ആദ്യമായി മലയാളി സജി ജോര്‍ജ് മേയറായി തിരഞ്ഞെടുക്കപ്പെട്ടത് സണ്ണിവെയ്ല്‍ സിറ്റിയില്‍ നിന്നാണ്. അടുത്ത മാസമാണ് മേയറായി സജി ചുമതലയേല്‍ക്കുന്നത്.

You might also like

-