ഭാര്യയുടെ പ്രസവത്തിന് നാട്ടിലെത്താൻ സുപ്രിം കോടതിയെ സമീപിച്ച പ്രവാസി നിതിൻ ചന്ദ്രൻ” കടിഞ്ഞുൽ കുഞ്ഞിന്റെ മുഖം കാണാനാവാതെ മരിച്ചു
നിതിൻ. രക്താതിസമ്മർദത്തിനും ഹൃദയസംബന്ധമായ രോഗത്തിനും ചികിത്സയിലായിരുന്നു നിതിൻ ഉറക്കത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.
ദുബായ്: പ്രസവത്തിനായി കേരളത്തിലേക്ക് മടങ്ങാനായി സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചതിലൂടെ ശ്രദ്ധേയയായ ആതിരയുടെ ഭർത്താവ് നിതിൻ ചന്ദ്രൻ (29) ദുബായിൽ മരിച്ചു . തിങ്കളാഴ്ച പുലർച്ചെ ഷാര്‍ജയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉറക്കത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.ഞായറാഴ്ച രാത്രി ഉറക്കത്തിനിടെയാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ട് . ഒരു മാസംമുൻപ് കേരളത്തിലേക്കുള്ള ആദ്യ വിമാനത്തിൽ ആതിര നാട്ടിലേക്ക് മടങ്ങിയിരുന്നു. ജൂലൈയിൽ ആദ്യ കുഞ്ഞിന് ജന്മം നൽകാൻ കുടുംബം കാത്തിരിക്കുന്നതിനിടെയാണ് നിനച്ചിരിക്കാതെയുള്ള ദുരന്തം.
ദുബായിലെ നിർമാണ കമ്പനിയിൽ മെക്കാനിക്കൽ എഞ്ചിനിയറാണ് നിതിൻ സാമൂഹികസേവന രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. ആതിര നാട്ടിലേക്ക് മടങ്ങിയ ശേഷവും ലോക്ഡൗണിൽ പ്രയാസപ്പെടുന്നവർക്ക് ഭക്ഷണം എത്തിക്കുവാനും രക്ത ലഭ്യത കുറവുള്ള ആശുപത്രികളിൽ ദാതാക്കളെ എത്തിക്കുവാനുമുൾപ്പെടെ റിലീഫ് പ്രവർത്തനങ്ങൾക്കായി ഓടി നടക്കുകയായിരുന്നു ഇദ്ദേഹം.കേരള ബ്ലഡ് ഗ്രൂപ്പിന്റ യു.എ.ഇയിലെ കോര്‍ഡിനേറ്ററും കോൺഗ്രസിന്റെ പോഷക സംഘടനയായ ഇൻകാസ് യൂത്ത് വിംഗിന്റെ സജീവ പ്രവർത്തകരിലൊരാളുമായിരുന്നു ഈ പേരാമ്പ്ര സ്വദേശി.നിതിൻ. രക്താതിസമ്മർദത്തിനും ഹൃദയസംബന്ധമായ രോഗത്തിനും ചികിത്സയിലായിരുന്നു നിതിൻ ഉറക്കത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.