അറസ്റ്റിലായ നബീൽ അഹമ്മദിന്‍റെ സുഹൃത്തിനെ തിങ്കളാഴ്ച്ച എൻ ഐ എ വീണ്ടും ചോദ്യം ചെയ്യും.

പാലക്കാട് മണ്ണാർക്കാട് സ്വദേശി സഹീർ തുർക്കിയെയാണ് എൻഐഎ ഇന്നലെ കസ്റ്റഡിയിൽ മണിക്കൂറുകളോളം ചോദ്യം ചെയ്യത്‌ വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകി വിട്ടയച്ചത്.

0

കൊച്ചി|തീവ്വ്രവാദ പ്രവർത്തനത്തിൽ അറസ്റ്റിലായ നബീൽ അഹമ്മദിനെതിരെ കൂടുതൽ തെളിവുകൾ ദേശിയ അന്വേഷണ ഏജൻസിക്ക് ലഭിച്ചു . ഐ എസ് പ്രവർത്തനത്തിന്റെ ആഴം മനസിലാക്കാൻ കേരളത്തിൽ ഐഎസ് പ്രവർത്തനം എകോപിപ്പിച്ച നബീൽ അഹമ്മദിന്‍റെ സുഹൃത്തിനെ തിങ്കളാഴ്ച്ച എൻ ഐ എ വീണ്ടും ചോദ്യം ചെയ്യും. പാലക്കാട് മണ്ണാർക്കാട് സ്വദേശി സഹീർ തുർക്കിയെയാണ് എൻഐഎ ഇന്നലെ കസ്റ്റഡിയിൽ മണിക്കൂറുകളോളം ചോദ്യം ചെയ്യത്‌ വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകി വിട്ടയച്ചത്. നബീൽ അഹമ്മദിനെ ഒളിവിൽപോകാൻ സഹായിച്ചതും വ്യാജ സിം കാർഡ് എടുത്ത് നൽകിയതിലും സഹീറിന് പങ്കുള്ളതിന് തെളിവ് ലഭിച്ചെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്.

വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും പ്രതി ചേർക്കുന്നതടക്കമുള്ള തുടർ നടപടികൾ എന്ന് എൻഐഎ വ്യക്തമാക്കി. സഹീറിന്‍റെ മണ്ണാർക്കാട്ടെ വീട്ടിൽ എൻഐഎ റെയ്ഡ് നടത്തി നേരെത്തേ രേഖകൾ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ നബീൽ അഹമ്മദിനെ താമസിപ്പിച്ച അവനൂരിലെ ലോഡ്ജിലെ രേഖകളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന് എൻഐഎ വ്യക്തമാക്കി.

You might also like

-