പന്തീരങ്കാവ് യു.എ.പി.എ കേസ് അലൻ ഷുഹൈബിനേയും താഹ ഫസലിനേയും കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എ ഹർജി ഇന്ന് വിധി

5 ദിവസത്തെ കസ്റ്റഡി വേണമെന്നുമാണ് എന്‍.ഐ.എയുടെ ആവശ്യം. പ്രതികളെ അടുത്ത മാസം 24 വരെ റിമാന്റ് ചെയ്ത് തൃശൂരിലെ അതിസുരക്ഷാ ജയിലിലേക്കാണ് മാറ്റിയിരിക്കുന്നത്.

0

കൊച്ചി :പന്തീരങ്കാവ് യു.എ.പി.എ കേസ് പ്രതികളായ അലൻ ഷുഹൈബിനേയും താഹ ഫസലിനേയും കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എ നൽകിയ ഹർജിയിൽ ഇന്ന് വിധി പറയും. കൊച്ചി എന്‍.ഐ.എ കോടതിയാണ് വിധി പറയുക. എന്‍.ഐ.എ അന്വേഷണം ഏറ്റെടുത്തതിനാൽ പ്രതികളെ കുടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടന്നും 5 ദിവസത്തെ കസ്റ്റഡി വേണമെന്നുമാണ് എന്‍.ഐ.എയുടെ ആവശ്യം. പ്രതികളെ അടുത്ത മാസം 24 വരെ റിമാന്റ് ചെയ്ത് തൃശൂരിലെ അതിസുരക്ഷാ ജയിലിലേക്കാണ് മാറ്റിയിരിക്കുന്നത്.
അതേസമയം പ്രിതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയും യു ഡി ഫ് സംഘവും ഇന്ന് . അലന്റേയും താഹയുടേയും വീട് സന്ദർശിക്കും . മുന്നണിയിലെ ഘടകകക്ഷികളുമായി ആലോചിച്ച് മറ്റ് നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതിക്ഷ ഉപനേതാവ് എം.കെ മുനീർ പറഞ്ഞു.

You might also like

-