മൂലമറ്റം പവര്‍സ്റ്റേഷനില്‍ പൊട്ടിത്തെറി; വൈദ്യുതി നിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു

ഇന്നലെ രാത്രി 9.15 ഓടുകൂടിയാണ് അപകടം. രണ്ടാം നമ്പർ ജനറേറ്റർ പ്രവർത്തിക്കുന്നതിനിടെയാണ് അഗ്നിബാധയെത്തുടർന്നു പൊട്ടിത്തെറി ഉണ്ടായത്.

0

തൊടുപുഴ :ഇടുക്കി മൂലമറ്റം വൈദ്യുതി നിലയത്തിലെ രണ്ടാം നമ്പർ ജനറേറ്ററിന്റെ എക്‌സിറ്റർ ട്രാൻസ്‌ഫോർമരിൽ അംഗിനി ബാധ തീ പടർന്നതിനെത്തുടർന്നു ട്രസ്റൻസ് ഫോർമേർ പൊട്ടിത്തെറിച്ചു . ആളപായമില്ല. ഇന്നലെ രാത്രി 9.15 ഓടുകൂടിയാണ് അപകടം. രണ്ടാം നമ്പർ ജനറേറ്റർ പ്രവർത്തിക്കുന്നതിനിടെയാണ് അഗ്നിബാധയെത്തുടർന്നു പൊട്ടിത്തെറി ഉണ്ടായത്. ഭൂഗർഭ നിലയമായതിനാൽ പുക നിറഞ്ഞിരുന്നു. പുക ശ്വസിച്ച രണ്ടു ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പൊട്ടിത്തെറിയുണ്ടായ ഉടൻ തന്നെ നിലയത്തിന്റെ പ്രവർത്തനം നിർത്തി വച്ച് ജീവനക്കാരെ പുറത്തെത്തിച്ചു. മൂലമറ്റം അഗ്നിശമന സേന എത്തി പുലർച്ചയോടെ നിലയത്തിനുള്ളിലെ പുക പൂർണ്ണമായും നീക്കം ചെയ്തു. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല.

രാത്രി ചിലയിടങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും ഒരു മണിക്കൂറിനുള്ളിൽ നിയന്ത്രണം പിൻവലിച്ചതായി കെ.എസ്‌.ഇ.ബി അറിയിച്ചു പ്രശനം ഗുരുതരമല്ലെന്ന് ബോർഡ് ജീവനക്കാർക്ക തനിയെ അറ്റകുറ്റപണികൾ നടത്തി കേടുപാടുകൾ പരിഹരിക്കാവുന്ന പ്രശനങ്ങൾ പവർ വൈയസ്സിൽ സംഭവിച്ചിട്ടുള്ളതും എന്നും കെ സ് ഇ ബി അറിയിച്ചു

You might also like

-