ന്യൂസ് ലാൻഡ് കൂട്ടക്കുരുതി വർണ്ണവെറി പൂണ്ട്
വെള്ളക്കാരല്ലാത്തവര്‍ രാജ്യത്തു കുടിയേറുന്നതിനെതിരെ അമര്‍ഷം വ്യക്തമാക്കിയുള്ള 87 പേജ് നീളുന്ന വിവരണമാണ് അക്രമിയായ ഓസ്‌ട്രേലിയന്‍ യുവാവിന്റെ സമൂഹമാധ്യമ അക്കൗണ്ടിലുള്ളത്.അല്‍ നൂര്‍ മസ്ജിദില്‍ വെടിവയ്പു നടത്തിയ ഓസ്‌ട്രേലിയക്കാരന്‍ ബ്രന്റന്‍ ടറന്റ് തല്‍സമയം പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത്
വെല്ലിങ്ടൺ /, ന്യൂസിഅലാൻഡ് തികച്ചു വർണ്ണവെറിയിൽ പൂണ്ട വികലമായ മനസിൽ ഉടലെടുത്തത് യുവാവിന്റെ ദുർചിന്ത കവർന്നെടുത്തത് നാല്പത്തി ഒന്പതുപേരുടെ ജീവൻ ! വെള്ളക്കാരല്ലാത്തവര്‍ രാജ്യത്തു കുടിയേറുന്നതിനെതിരെ അമര്‍ഷം വ്യക്തമാക്കിയുള്ള 87 പേജ് നീളുന്ന വിവരണമാണ് അക്രമിയായ ഓസ്‌ട്രേലിയന്‍ യുവാവിന്റെ സമൂഹമാധ്യമ അക്കൗണ്ടിലുള്ളത്.അല്‍ നൂര്‍ മസ്ജിദില്‍ വെടിവയ്പു നടത്തിയ ഓസ്‌ട്രേലിയക്കാരന്‍ ബ്രന്റന്‍ ടറന്റ് തല്‍സമയം പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത് അയാളുടെ തീവ്രനിലപാടു കൂട്ടക്കുരുതിക്ക് മുൻപ് പുറത്തു വിട്ട സമൂഹമാധ്യമ അക്കൗണ്ടിലുള്ളത്
ഫെയ്‌സ്ബുക്കിലെ ലേഖനത്തിലും കടുത്ത വംശീയവിദ്വേഷമാണുള്ളത്.
ഇയാൾ പ്രകടിപ്പിച്ചിട്ടുള്ളത് വെടിവയ്പിന്റെ ഫെയ്‌സ്ബുക് തല്‍സമയ ദൃശ്യങ്ങളിലൊരിടത്തു വാഹനത്തിനുള്ളിലെ പാട്ടു മുഴങ്ങിക്കേള്‍ക്കാം. 1992-95 കാലത്തെ ബോസ്‌നിയന്‍ യുദ്ധത്തില്‍ സെര്‍ബിയന്‍ സേന കവാത്തിനായി ഉപയോഗിച്ചിരുന്ന ഗാനമാണിത്.വംശഹത്യയ്ക്കും യുദ്ധക്കുറ്റങ്ങള്‍ക്കും പിന്നീടു ശിക്ഷിക്കപ്പെട്ട ബോസ്‌നിയന്‍ സെര്‍ബ് നേതാവിനെ പുകഴ്ത്തുന്ന ഒന്ന്. ഇത്തരം കുറ്റങ്ങള്‍ക്കു ശിക്ഷിക്കപ്പെട്ട മറ്റു പലരുടെയും പേരുകള്‍ ആയുധങ്ങളില്‍ എഴുതിവച്ചിരിക്കുന്നു. നീചവും ദാരുണവുമായ വെടിവെയപ്പില്‍ നാല്‍പതിലധികം പേരാണ് പള്ളികള്‍ക്കുള്ളില്‍ പിടഞ്ഞ വീണു മരിച്ചത്.
നഗ്നപാദനായി, കോടതി വരാന്തയിലൂടെ നടന്നാണ് അയാള്‍ കോടതിമുറിയിലെത്തിയത്. ജയില്‍പുള്ളികള്‍ക്ക് ന്യൂസീലന്‍ഡില്‍ നല്‍കാറുള്ള കട്ടിയുള്ള വെള്ളവസ്ത്രമാണ് ധരിച്ചിരുന്നത്. തനിക്ക് മേല്‍ കൊലപാതകക്കുറ്റം ചുമത്തി കോടതി വിധി പ്രസ്താവിക്കുമ്പോഴും അയാളുടെ മുഖത്ത് ഭാവവ്യത്യാസമുണ്ടായിരുന്നില്ല. തന്നെ കാത്തിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ, വെള്ളക്കാരുടെ ദുരഭിമാനത്തെ പ്രതിനിധാനം ചെയ്യുന്ന ചിഹ്നം ഉയര്‍ത്തിക്കാട്ടുക മാത്രം ചെയ്തു. ബ്രണ്ടണു വേണ്ടി കോടതി നിയോഗിച്ച അഭിഭാഷകനും വിധിപ്രസ്താവത്തെ എതിര്‍ത്തില്ല. പ്രതിക്ക് ജാമ്യം വാങ്ങിനല്‍കാനും അദ്ദേഹം ശ്രമിച്ചില്ല.
ഓസ്‌ട്രേലിയന്‍ പൗരനാണ് 28 കാരനായ ബ്രണ്ടണ്‍ ഹാരിസണ്‍ ടറന്റ്. 2017 നവംബറിലാണ് ഇയാള്‍ തോക്കുകൈവശം സൂക്ഷിക്കാനുള്ള ലൈസന്‍സ് നേടിയത്. ‘എ’ കാറ്റഗറി അനുമതിയാണ് ബ്രണ്ടണ് നല്‍കിയിരുന്നത്. ലൈസന്‍സ് കിട്ടി തൊട്ടടുത്ത മാസം മുതല്‍ തന്നെ ഇയാള്‍ തോക്കുകള്‍ വാങ്ങാന്‍ ആരംഭിച്ചിരുന്നു. ഇതില്‍ അഞ്ച് തോക്കുകളാണ് ആക്രമണത്തിനുപയോഗിച്ചത്. ഉഗ്രശേഷിയുള്ള രണ്ട് സെമി ഓട്ടോമാറ്റിക്ക് റൈഫിളുകളും രണ്ട് ഷോട്ട് ഗണ്ണുകളും ഒരു ലിവര്‍ ആക്ഷന്‍ തോക്കും ഉപയോഗിച്ചായിരുന്നു ആക്രമണം.
പോയിന്റ് ബ്ലാങ്കില്‍ തുരുതുരാ നടത്തിയ വെടിവെപ്പ് പബ്ജി എന്ന ഗെയിമിനെ ഓര്‍മിപ്പിച്ചു. പ്രാണവേദനയാല്‍ വെടിയേറ്റ് പുളഞ്ഞ് സഹായത്തിനായി കേണവര്‍ക്ക് മേല്‍ പിന്നെയും പിന്നെയും വെടിയുതിര്‍ത്ത് അവരെ നിശബ്ദരാക്കി. ചോരയില്‍ കുതിര്‍ന്ന് ജീവഭയത്താല്‍ ഇഴഞ്ഞുനീങ്ങിയവരെ പിന്തുടര്‍ന്ന് വെടിവെച്ചു. മരിച്ചുവെന്നുറപ്പുവരുത്താന്‍ കുട്ടികളുള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങള്‍ക്ക് മേലും ആവര്‍ത്തിച്ചു വെടിയുതിര്‍ത്തു
തലയില്‍ കെട്ടിവെച്ച ക്യാമറ ഉപയോഗിച്ച് താന്‍ നടത്തിയ നരഹത്യ സോഷ്യല്‍ മീഡിയയില്‍ ലൈവായി ഇയാള്‍ സംപ്രേഷണം ചെയ്തിരുന്നു. സ്വന്തം അക്കൗണ്ടിലൂടെയായിരുന്നു ഈ തത്സമയസംപ്രേഷണം. തന്റെ വ്യക്തിത്വം വെളിപ്പെടുത്തുന്ന കാര്യങ്ങളൊന്നും വീഡിയോയില്‍ നിന്നും മറച്ചുപിടിക്കാന്‍ ബ്രണ്ടണ് തെല്ലും താല്‍പര്യമുണ്ടായിരുന്നില്ല. രക്ഷപ്പെടാനല്ല, പിടികൂടുന്നെങ്കില്‍ പിടികൂടട്ടെ എന്ന മട്ടിലായിരുന്നു ഇയാള്‍ ആ ക്രൂരകൃത്യം നടത്തിയത്. തോക്കുമായി കൊലയാളി എത്തിയ കാറിന്റെ നമ്പര്‍ വരെ വീഡിയോയില്‍ നിന്നും വ്യക്തമായിരുന്നു.