അട്ടപ്പാടിയില്‍ നവജാത ശിശു മരിച്ചു അന്വേഷണമെന്ന് മന്ത്രി

പോഷകാഹാരക്കുറവ് പരിഹരിക്കപ്പെട്ടിട്ടും അട്ടപ്പാടിയിൽ ശിശുമരണങ്ങൾ ആവർത്തിക്കുന്നതിനെ സർക്കാർ ഗൗരവമായി കാണുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ  പറഞ്ഞു. അട്ടപ്പാടിയിലെ സ്ഥിതിഗതികൾ പഠിക്കാൻ പ്രത്യേക സംഘത്തെ ഉടൻ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

0

പാലക്കാട്: അട്ടപ്പാടിയില്‍ നവജാത ശിശു മരിച്ചു. നെല്ലിപ്പതി ഊരിലെ രങ്കമ്മ പഴനിസ്വാമി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. അമ്മയ്ക്ക് മതിയായ പരിചരണം കിട്ടിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.കഴിഞ്ഞ ദിവസം രാത്രിയാണ് ശാരീരിക ബുദ്ധിമുട്ടുകളും പ്രസവ വേദനയും ഇവര്‍ക്ക് ഉണ്ടായത്. തുടര്‍ന്ന് കോട്ടപ്പുറം ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും അവിടെ മതിയായ ചികിത്സ ലഭിച്ചില്ല. അവിടെ ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നില്ല എന്നും ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് പോവുകയായിരുന്നു. എന്നാല്‍ കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. കോട്ടപ്പുറം ആശുപത്രിയില്‍ രാത്രികളില്‍ ഡോക്ടര്‍മാര്‍ ഉണ്ടാകാറില്ല എന്ന പരാതി നേരത്തെ ഉണ്ടായിരുന്നു. ഈ വര്‍ഷം മരിക്കുന്ന പതിനാഞ്ചമത്തെ കുഞ്ഞാണിത്.

അതേസമയം, പോഷകാഹാരക്കുറവ് പരിഹരിക്കപ്പെട്ടിട്ടും അട്ടപ്പാടിയിൽ ശിശുമരണങ്ങൾ ആവർത്തിക്കുന്നതിനെ സർക്കാർ ഗൗരവമായി കാണുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ  പറഞ്ഞു. അട്ടപ്പാടിയിലെ സ്ഥിതിഗതികൾ പഠിക്കാൻ പ്രത്യേക സംഘത്തെ ഉടൻ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
അട്ടപ്പാടിയിൽ ഈ വർഷം ഇതുവരെ മരിച്ചത് 13 നവജാത ശിശുക്കൾ. സംസ്ഥാന ശരാശരിയേക്കാൾ ശിശുമരണങ്ങൾ അട്ടപ്പാടിയിൽ സംഭവിക്കുന്ന പശ്ചാത്തലം. നിരവധി ആരോഗ്യ രക്ഷാ പാക്കേജുകളുണ്ടെങ്കിലും ഒന്നും ഫലപ്രദമാകുന്നില്ലെന്നാണ് ആദിവാസികളുടെ പക്ഷം. എന്നാൽ നവജാത ശിശുപരിപാലത്തിലുൾപ്പെടെ പല ആദിവാസികൾക്കും വീഴ്ചയുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

ഈ അവസരത്തിലാണ് ആരോഗ്യവകുപ്പ് സമഗ്രമായ പദ്ധതി തയ്യാറാക്കുന്നത്. ഗർഭിണികൾക്കും അമ്മമാർക്കും പ്രത്യേക ബോധവത്കരണവും ചികിത്സയും ഉറപ്പാക്കും. പ്രസവശേഷം ആശുപത്രിയിൽ നിന്ന് വീടുകളിലെത്തുമ്പോഴും ഇതിന്റെ തുടർച്ച ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി. ആവർത്തിക്കുന്ന നവജാത ശിശുമരണമുൾപ്പെടെ പഠിക്കാൻ വിദഗ്ധ സംഘം അട്ടപ്പാടിയിലെത്തുമെന്നും മന്ത്രി പറഞ്ഞു.

You might also like

-