ന്യൂയോര്‍ക്ക് സെന്റ് ജോണ്‍സ് മാര്‍ത്തോമാ ചര്‍ച്ച് ഹാര്‍മണി നൈറ്റ് 2018 അവിസ്മരണീയമായി

ഇടവക വികാരി റവ മാത്യു വര്‍ഗീസ് അദ്ധ്യക്ഷനായിരുന്നു. നശ്വരവും, അനശ്വരവുമായ ഇരുലോകങ്ങളിലും ഒരുപോലെ മുഴങ്ങിക്കൊണ്ടിരിക്കുകയും, പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ് സംഗീതമെന്ന് അച്ചന്‍ ഉദാഹരണങ്ങള്‍ സഹിതം സമര്‍ത്ഥിച്ചു.

0

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സെന്റ് ജോണ്‍സ് മാര്‍ത്തോമാ ചര്‍ച്ച് സീനിയര്‍ ഫെല്ലോഷിപ്പിന്‍രെ ആഭിമുഖ്യത്തില്‍ നവമബര്‍ 17 ശനിയാഴ്ച സംഘടിപ്പിച്ച ഹാര്‍മണി നൈറ്റ് 2018 പ്രേക്ഷകര്‍ക്ക് അവിസ്മരണീയാനുഭവമായി.

ശനിയാഴ്ച വൈകിട്ട് 7 മണിക്ക് സീനിയര്‍ സിറ്റിസണ്‍ കെ ടി ഇടിചാണ്ടിയുടെ പ്രാര്‍ത്ഥനയോടെ പരിപാടി ആരംഭിച്ചു.

ഇടവക വികാരി റവ മാത്യു വര്‍ഗീസ് അദ്ധ്യക്ഷനായിരുന്നു. നശ്വരവും, അനശ്വരവുമായ ഇരുലോകങ്ങളിലും ഒരുപോലെ മുഴങ്ങിക്കൊണ്ടിരിക്കുകയും, പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ് സംഗീതമെന്ന് അച്ചന്‍ ഉദാഹരണങ്ങള്‍ സഹിതം സമര്‍ത്ഥിച്ചു.

ചര്‍ച്ച ഗായക സംഘാംഗങ്ങളുടെ ഗാനാലാപനത്തിനു ശേഷം രണ്ട് മണിക്കൂര്‍ നീണ്ടു നിന്ന ഹാര്‍മണി നൈറ്റില്‍ ന്യൂയോര്‍ക്കിലെ അനുഗ്രഹീത ഗായകരായ ഷാജു പീറ്റര്‍ സാറാ പീറ്റര്‍, റോഷന്‍ മാമ്മന്‍ എന്നിവര്‍ പാടിയ വിവിധ ഭാഷയിലുള്ള ഗാനങ്ങള്‍ ശ്രവണ സുന്ദരവും, ആസ്വാദ്യകരവുമായിരുന്നു. ദേവാലയത്തിനകത്തു തിങ്ങിക്കൂടിയിരുന്നവര്‍ കരഘോഷത്തോടെയാണ് ഗായകരെ പ്രോത്സാഹിപ്പിച്ചത്.

ഗായകസംഘാംഗങ്ങളും, ഷാറോണ്‍ വോയ്‌സ് ട്രൂപ്പും ചേര്‍ന്ന് ആലപിച്ച സമാപനഗാനം തികച്ചും വ്യത്യസ്ഥവും, പുതുമ നിറഞ്ഞതുമായിരുന്നു.

ഇടവകക്കുവേണ്ടി സി വി സൈമണ്‍ കുട്ടി സ്വാഗതവും, മാത്യു പി ജോര്‍ജ് നന്ദിയും പറഞ്ഞു.

You might also like

-