പുതിയ ഭൂപടം അംഗീകരിക്കില്ല നേപ്പാളിന്റെ നടപടി അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധം: ഇന്ത്യ
നേപ്പാലിന്റെ നടപടി അന്താരാഷ്ര നിയമങ്ങൾക്ക് വിരുദ്ധമായ ഏകപക്ഷീയമായ പ്രവര്‍ത്തനമാണിതെന്നും ഇന്ത്യ ഇത് അംഗീകരിക്കില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഡല്‍ഹി: ഇന്ത്യയുടെ ഭാഗമായ ലിംപിയാധുര, ലിപുലേക്ക്, കാലാപാനി തുടങ്ങിയ പ്രദേശങ്ങള്‍ നേപ്പാളിന്റെ ഭാഗമായി ചിത്രീകരിച്ചു നേപ്പാൾ പുറത്തിറക്കിയ പുതിയ ഭൂപടംഅംഗീകരിക്കില്ലെന്ന ഇന്ത്യ .ഇന്ത്യന്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി നേപ്പാള്‍ ഔദ്യോഗികമായി പുതിയ ഭൂപടം പുറത്തിറക്കിയ സംഭവത്തിൽ പ്രതികരണവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി
നേപ്പാലിന്റെ നടപടി അന്താരാഷ്ര നിയമങ്ങൾക്ക് വിരുദ്ധമായ ഏകപക്ഷീയമായ പ്രവര്‍ത്തനമാണിതെന്നും ഇന്ത്യ ഇത് അംഗീകരിക്കില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചരിത്രപരമായ വസ്തുതകളേയും തെളിവുകളേയും അടിസ്ഥാനമാക്കിയുള്ളതല്ല ഭൂപടം. പ്രാദേശിക അവകാശവാദങ്ങളുടെ കൃത്രിമ തെളിവുകള്‍ ഇന്ത്യ അംഗീകരിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.ചര്‍ച്ചകളിലൂടെ അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഉഭയകക്ഷി ധാരണയ്ക്ക് വിരുദ്ധമായിട്ടാണ് നേപ്പാള്‍ ഭൂപടം പുറത്തിറക്കിയിട്ടുള്ളത്.
നേപ്പാളുമായുള്ള അതിർത്തി സംബന്ധിച്ചു ഇന്ത്യയുടെ സ്ഥിരമായ നിലപാടിനെകുറിച്ച് നേപ്പാളിന് നന്നായി അറിയാം. ഇത്തരം നീതീകരിക്കപ്പെടാത്ത കാര്‍ട്ടോഗ്രാഫിക് വാദത്തില്‍ നിന്നും വിട്ടു നില്‍ക്കാനും ഇന്ത്യയുടെ പ്രാദേശിക സമഗ്രതയെ ബഹുമാനിക്കാനും നേപ്പാളിനോട് ആവശ്യപ്പെടുന്നുവെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നയതന്ത്ര സംഭാഷണങ്ങള്‍ക്ക് നേപ്പാള്‍ നേതൃത്വം മികച്ച അന്തരീക്ഷം സൃഷ്ടിക്കുമെന്ന് കരുതുന്നതായും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
ഇന്ത്യയുടെ ഭാഗമായ ലിംപിയാധുര, ലിപുലേക്ക്, കാലാപാനി തുടങ്ങിയ പ്രദേശങ്ങള്‍ നേപ്പാളിന്റെ ഭാഗമായി ചിത്രീകരിച്ചാണ് പുതിയ ഭൂപടം പുറത്തിറക്കിയത്. ഭൂപടം പുറത്തിറക്കിയതിന് പിന്നാലെ ഇവയുടെ നിയന്ത്രണം തിരികെ പിടിക്കുന്നതിനായി നയതന്ത്ര സമ്മര്‍ദ്ദം ശക്തിപ്പെടുത്തുമെന്നും നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി വ്യക്തമാക്കിയിരുന്നു.ഈ സാഹചര്യത്തിനാലാണ്