നെടുങ്കണ്ടം കസ്റ്റഡി മരണം; രണ്ടാം പോസ്റ്റുമോർട്ടത്തിലെ വിവരങ്ങൾ പുറത്ത്

അതിക്രൂരമായ മൂന്നാംമുറ പ്രയോഗം രാജ്കുമാറിന് മേല്‍ ഉണ്ടായെന്ന് തെളിയിക്കുന്നതാണ് രണ്ടാം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

0

നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയില്‍ രാജ്കുമാറിനേറ്റത് ക്രൂര മര്‍ദ്ദനമെന്ന് രണ്ടാം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കസ്റ്റഡിക്കൊലയെന്ന് ഉറപ്പിക്കാവുന്ന 22 പുതിയ പരുക്കുകള്‍ കണ്ടെത്തി. ന്യുമോണിയയാണ് മരണ കാരണമെന്ന വാദം ഇതോടെ പൊളിയുകയാണ്.

അതിക്രൂരമായ മൂന്നാംമുറ പ്രയോഗം രാജ്കുമാറിന് മേല്‍ ഉണ്ടായെന്ന് തെളിയിക്കുന്നതാണ് രണ്ടാം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. രാജ്കുമാറിന്റേത് കസ്റ്റഡിക്കൊലയെന്ന് ഉറപ്പിക്കാവുന്ന 22 പുതിയ പരുക്കുകള്‍ കണ്ടെത്തി. മൂന്നാംമുറ പീഡനത്തില്‍ രാജ്കുമാറിന്റെ വൃക്ക അടക്കം അവയവങ്ങള്‍ തകരാറിലായെന്നും വ്യക്തമായിട്ടുണ്ട്. രാജ്കുമാറിന്റെ തുടയിലും മുതുകിലും ഗുരുതരമായ പരിക്കേറ്റിരുന്നു. തുടയിലെ പിന്‍ഭാഗത്തെ ചതവിന് 4 സെന്റിമീറ്റര്‍ ആഴവും മുതുകിലേതിന് 20 സെന്റീമീറ്റര്‍ നീളവും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി.

അതേസമയം പതിവ് പൊലീസ് മുറയുടേതില്‍ നിന്നും ഭീകരമാണ് രാജ്കുമാറിന്റെ കേസില്‍ സംഭവിച്ചത്. തറയില്‍ ഇരുത്തിയ ശേഷം കാലുകള്‍ വലിച്ച് അകത്തി തുടയിലൂടെ കനമുള്ള ഉരുണ്ട വസ്തു കൊണ്ട് ഉരുട്ടിയതായി കണ്ടെത്തിയിട്ടുണ്ട്.

കമഴ്ത്തിക്കിടത്തിയ ശേഷം നടുവിന്റെ ഭാഗത്ത് മൃഗീയ പീഢനം ഏല്‍പ്പിച്ചുവെന്നും രണ്ടാം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തുടയിടുക്കിന് ഉള്ളിലെ പേശികളില്‍ രക്തം പൊടിഞ്ഞ് കട്ടപിടിച്ചതായി തെളിഞ്ഞതിനൊപ്പം കണ്ടെത്തിയ പുതിയ പരിക്കുകള്‍ എല്ലാം ശരീരത്തിന്റെ പിന്‍ഭാഗത്തുമാണ്. ന്യുമോണിയയാണ് രാജ്കുമാറിന്റെ മരണ കാരണമെന്ന വാദം ഇതോടെ പൊളിയുകയാണ്.

You might also like

-