നെടുങ്കണ്ടം കസ്റ്റഡിമരണം: നെടുക്കണ്ടം എസ് ഐ അരസിറ്റിൽ ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോർട്ട്‌ ഉടൻ സമർപ്പിക്കും

എസ്ഐ സാബു, ഇതേ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായിരുന്ന സജീവ് ആന്‍റണി എന്നിവരെയാണ് അല്‍പസമയം മുന്‍പ് കേസ് അന്വേഷിക്കുന്ന കോട്ടയം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആവശ്യപ്പെട്ടിട്ട് പോലും കസ്റ്റഡിയിലായിരുന്ന രാജ്കുമാറിനെ എസ്ഐയും സംഘവും കോടതിയില്‍ ഹാജരാക്കായില്ലെന്ന്

0

ഇടുക്കി: കോളിളക്കം സൃഷ്ടിച്ച നെടുങ്കണ്ടം കസ്റ്റഡിമരണക്കേസില്‍ രണ്ട് പൊലീസുകാരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മരണപ്പെട്ട രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്ത് മര്‍ദ്ദിച്ചു എന്ന് കണ്ടെത്തിയ നെടുങ്കണ്ടംഎസ്ഐ സാബു, ഇതേ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായിരുന്ന സജീവ് ആന്‍റണി എന്നിവരെയാണ് അല്‍പസമയം മുന്‍പ് കേസ് അന്വേഷിക്കുന്ന കോട്ടയം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആവശ്യപ്പെട്ടിട്ട് പോലും കസ്റ്റഡിയിലായിരുന്ന രാജ്കുമാറിനെ എസ്ഐയും സംഘവും കോടതിയില്‍ ഹാജരാക്കായില്ലെന്ന്  ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. നെടുങ്കണ്ടം സ്റ്റേഷനില്‍ വച്ച് രാജ്കുമാര്‍ ക്രൂരമായ കസ്റ്റഡി മരണത്തിന് ഇരയായെന്ന് സ്ഥിരീകരിക്കുന്ന ദൃക്സാക്ഷി മൊഴികളും അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.

പൊലീസ് കസ്റ്റഡിയില്‍ രാജ്കുമാറിന് ക്രൂരമായ പീഡനം ഏല്‍ക്കേണ്ടി വന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ന്യൂമോണിയ ബാധയെ തുടര്‍ന്നാണ് രാജ്കുമാര്‍ മരിച്ചതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ദിവസങ്ങളോളം രാജ്കുമാറിനെ കസ്റ്റഡിയില്‍ വച്ച് മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് ന്യൂമോണിയ ബാധയുണ്ടായതെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ ഉള്ളത്.

പീരുമേട് സബ് ജയിലിൽ റിമാന്‍ഡിലിരിക്കെ സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി രാജ്കുമാർ മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം രണ്ട് ദിവസത്തിനുള്ളില്‍ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും. നെടുങ്കണ്ടം സ്റ്റേഷനിലെ പൊലീസുകാർക്കെതിരെയും പീരുമേട് ജയിലിലെ ഉദ്യോഗസ്ഥർക്കെതിരെയും നടപടിക്ക് ക്രൈംബ്രാഞ്ച് ശുപാർശ ചെയ്യുമെന്നാണ് സൂചന.

കേസിൽ ക്രൈംബ്രാഞ്ച് തെളിവെടുപ്പ് തുടരുകയാണ്. സംഭവത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ട നെടുങ്കണ്ടം എസ്ഐയെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. എസ്ഐയെ ഇന്ന് വീണ്ടും വിളിച്ചുവരുത്തും. ആരോപണ വിധേയരായ പൊലീസുകാരുടെ മൊഴികളിൽ പൊരുത്തക്കേടുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ. മൊഴിയെടുപ്പ് ഉടൻ പൂർത്തിയാക്കി ആദ്യഘട്ട അന്വേഷണ റിപ്പോർട്ട് ഇന്നോ നാളെയോ സമർപ്പിക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ഇതുവരെ രേഖപ്പെടുത്തിയ സാക്ഷികളുടെയും ആരോപണ വിധേയരായ പൊലീസുകാരുടെയും രാജ്കുമാറിന്‍റെ ബന്ധുക്കളുടെയും മൊഴികളുടെ അടിസ്ഥാനത്തിലായിരിക്കും ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട്.

ജൂണ്‍ 21-നാണ് തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാന്‍റിലായ വാഗമൺ കോലാഹലമേട് സ്വദേശി രാജ് കുമാർ പീരുമേട് സബ്‍ ജയിലിൽ മരിച്ചത്. കസ്റ്റഡി മർദ്ദനത്തെത്തുടർന്നാണ് രാജ്‍കുമാർ മരിച്ചതെന്ന ബന്ധുക്കളുടെ ആരോപണത്തെ ശരിവയ്ക്കുന്നതായിരുന്നു പിന്നീട് വന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. സംഭവത്തില്‍ പൊലീസുകാര്‍ക്ക് ഗുരുതര വീഴ്ച പറ്റിയെന്നും കുറ്റകൃത്യം മറയ്ക്കാന്‍ നെടുങ്കണ്ടം സ്റ്റേഷനിലെ രേഖകളില്‍ തിരുത്തല്‍ വരുത്തിയതും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്

You might also like

-