രണ്ട് ലക്ഷം രൂപ വരെയുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളു: എസ് സുനിൽ കുമാർ .

സഹകരണ ബാങ്കുകളിൽ നിന്നെടുത്ത വായ്പകൾക്കാണ് ഇത് ബാധകമാവുകയെന്നും മന്ത്രി അറിയിച്ചു

0

തിരുവനന്തപുരം: കാർഷിക കടാശ്വാസത്തിന്റെ പരിധി ഉയർത്താൻ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. രണ്ട് ലക്ഷം രൂപ വരെയുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാർ പറഞ്ഞു. നേരത്തെ ഇത് പരമാവധി ഒരു ലക്ഷമായിരുന്നു. സഹകരണ ബാങ്കുകളിൽ നിന്നെടുത്ത വായ്പകൾക്കാണ് ഇത് ബാധകമാവുകയെന്നും മന്ത്രി അറിയിച്ചു.

പ്രളയം ഏറെ നാശം വിതച്ച ഇടുക്കി, വയനാട് ജില്ലകളിലെ കർഷകർക്കായിരിക്കും സംസ്ഥാന സർക്കാർ തീരുമാനത്തിന്റെ ഗുണം കൂടുതൽ ലഭിക്കുക. ഇടുക്കി, വയനാട് ജില്ലകളിൽ 2018 ഓഗസ്റ്റ് 31 വരെയും മറ്റ് ജില്ലകളിൽ 2014 ഡിസംബർ 31 വരെയും എടുത്ത കര്‍ഷിക കടങ്ങളെയാണ് എഴുതിത്തള്ളുന്നതിന്‍റെ പരിധിയിൽ ഉൾപ്പെടുത്തിയത്പൊലീസുകാര്‍ക്ക് ഗുരുതര വീഴ്ച പറ്റിയെന്നും കുറ്റകൃത്യം മറയ്ക്കാന്‍ നെടുങ്കണ്ടം സ്റ്റേഷനിലെ രേഖകളില്‍ തിരുത്തല്‍ വരുത്തിയതും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്

You might also like

-