കാപ്പന്‍ പാര്‍ട്ടിയെ ഒറ്റു കൊടുത്തു മാണി സി കാപ്പന്‍ എംഎല്‍എ സ്ഥാനം രാജി വെക്കണമെന്ന് എന്‍സിപി

ജില്ലയില്‍ നിന്നുള്ള 9 ബ്ലോക്ക് കമ്മറ്റികളില്‍ എട്ടും പാര്‍ട്ടിയില്‍ തന്നെ തുടരുമെന്നും 13 ജില്ലാ ജനറല്‍ സെക്രട്ടറിമാരില്‍ 12 പേരും പാര്‍ട്ടിയില്‍ തന്നെയുണ്ടെന്നും പാലാ ബ്ലോക്ക് കമ്മറ്റി പ്രസിഡന്റൊഴികെ ആരും കാപ്പനൊപ്പമില്ലെന്നും സീറ്റ് വിഷയം മുന്നണി ചര്‍ച്ച ചെയ്തിട്ടില്ലെന്നും പാര്‍ട്ടി വ്യക്തമാക്കി

0

മലപ്പുറം :മാണി സി കാപ്പന്‍ എംഎല്‍എ സ്ഥാനം രാജി വെക്കണമെന്ന് എന്‍സിപി മലപ്പുറം ജില്ലാ കമ്മറ്റി. മുഖ്യമന്ത്രി അടക്കമുള്ളവരുടെ ശ്രമഫലമായാണ് പാലാ സീറ്റില്‍ വിജയിക്കാനായത്. തോല്‍പ്പിക്കാന്‍ ശ്രമിച്ചവരുടെ കൂടെ ചേരുന്നതിലെ യുക്തി കാപ്പന്‍ വ്യക്തമാക്കണമെന്നും എന്‍സിപി ജില്ലാ കമ്മറ്റി വ്യക്തമാക്കി.വെന്നും ജില്ലാ കമ്മറ്റി പ്രമേയത്തില്‍ പറയുന്നു. പാര്‍ട്ടിവിട്ട് യുഡിഎഫിലേക്ക് പോകുന്നതായി മാണി സി കാപ്പന്‍ വ്യക്തമാക്കിയിരിക്കുന്നുവെന്നും പാര്‍ട്ടിയ്ക്ക് യാതൊരു ക്ഷീണവും ഉണ്ടായിട്ടില്ലെന്നും എന്‍സിപി നേതൃത്വം വ്യക്തമാക്കി കാപ്പന്‍ സ്വന്തം താത്പര്യത്തിനായി പാര്‍ട്ടിയെയും മുന്നണിയെയും വഞ്ചിച്ചു. പാര്‍ട്ടിയില്‍ ആലോചിക്കാതെ സംഘടനപരമായ നടപടികള്‍ പാലിക്കാതെയാണ് കാപ്പന്റെ നീക്കമെന്നും പാര്‍ട്ടി അദ്ദേഹത്തിനൊപ്പമല്ലെന്നും എന്‍സിപി.

ജില്ലയില്‍ നിന്നുള്ള 9 ബ്ലോക്ക് കമ്മറ്റികളില്‍ എട്ടും പാര്‍ട്ടിയില്‍ തന്നെ തുടരുമെന്നും 13 ജില്ലാ ജനറല്‍ സെക്രട്ടറിമാരില്‍ 12 പേരും പാര്‍ട്ടിയില്‍ തന്നെയുണ്ടെന്നും പാലാ ബ്ലോക്ക് കമ്മറ്റി പ്രസിഡന്റൊഴികെ ആരും കാപ്പനൊപ്പമില്ലെന്നും സീറ്റ് വിഷയം മുന്നണി ചര്‍ച്ച ചെയ്തിട്ടില്ലെന്നും പാര്‍ട്ടി വ്യക്തമാക്കി.കാപ്പന്റെ അനവസരത്തിലുളള പ്രസ്താവനകള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പാര്‍ട്ടി വ്യക്തി അധിഷ്ഠിതമല്ല.പാര്‍ട്ടിയാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്.സംഘടനാപരമായ ഒരു ശൈലിയല്ല കാപ്പന്റേത് കാപ്പന്റേത് സിനിമ ശൈലിയും ബിസിനസ് ശൈലിയുമാണെന്നും കാപ്പന്‍ വിജയിച്ചത് സ്വന്തം ക്രഡിറ്റിലല്ലെന്നും ഇടതുപ്രവര്‍ത്തകരുടെ കൂട്ടായ പ്രവര്‍ത്തകരുടെ ശ്രമഫലമായാണെന്നും എന്‍സിപി നേതൃത്വം വ്യക്തമാക്കി.

You might also like

-