ഉരുൾപ്പൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ വീണ്ടും ആരംഭിച്ചു..മരണം എട്ടായി
ദുരന്ത നിവരണ സേനയുടെ നേതൃത്വത്തിലാണ് രണ്ടാം ദിവസവും തിരച്ചിലിനിടെ കരിഞ്ചോലയില്‍ നിന്ന് മൃതദേഹത്തിന്റെ കാല്‍ ലഭിച്ചിട്ടുണ്ട്. തിരച്ചില്‍ നടക്കുക. ഇന്നലെ രാത്രി കണ്ടെത്തിയ ജാഫറിന്റേതടക്കം 7 മൃതദേഹങ്ങളാണ് ഇതുവരെ ലഭിച്ചത്. 7 പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയതാണ് വിവരം
കോഴിക്കോട്:ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം എട്ടായി ഒരുകുട്ടിയുടെ മ്രദദേഹമാണ് ഇന്ന് കണ്ടെടുത്തത് .താമരശേരി കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിൽ കനത്ത മഴയേത്തുടർന്നുണ്ടായ ഉരുൾപ്പൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നു. ഇന്ന് രാവിലെ ഏഴോടെയാണ് തെരച്ചിൽ പുനഃരാരംഭിച്ചത്. തെരച്ചിലിനിടെ ഒരാളുടെ ശരീരാവശിഷ്ടം ലഭിച്ചെന്നാണ് വിവരം. കാലിന്‍റെ ഭാഗമാണ് ലഭിച്ചത്. വ്യാഴാഴ്ച പുലർച്ചെ നാലോടെയുണ്ടായ ഉരുൾപ്പൊട്ടലിൽ ഏഴ് പേരാണ് മരിച്ചത്
. ദുരന്ത നിവരണ സേനയുടെ നേതൃത്വത്തിലാണ് രണ്ടാം ദിവസവും തിരച്ചില്‍ നടക്കുക. ഇന്നലെ രാത്രി കണ്ടെത്തിയ ജാഫറിന്റേതടക്കം 7 മൃതദേഹങ്ങളാണ് ഇതുവരെ ലഭിച്ചത്. 7 പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയതാണ് വിവരം.രാത്രി ഏഴരയോടെയാണ് കരിഞ്ചോല ജാഫറിന്റെ മൃതദേഹം ദുരന്ത നിവാരണ സേന കണ്ടെടുത്തത്. ഇതോടെ കട്ടിപ്പാറ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 7 ആയി. മണ്ണിനടിയില്‍ കുടുങ്ങിയ 7 പേര്‍ക്കായുളള തിരച്ചില്‍ ഇന്നും തുടരും. മോശം കാലാവസ്ഥ കാരണം രാത്രി തിരച്ചില്‍ നിര്‍ത്തിയിരുന്നു.
45 അംഗ ദുരന്ത നിവാരണ സേനയും ഫയര്‍ഫോഴ്‌സും നാട്ടുകാരുമാണ് തിരിച്ചില്‍ നടത്തുന്നത്. കരിഞ്ചോല ജാഫറിന്റെ മൃതദേഹമാണ് അവസാനം കണ്ടെടുത്തത്. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനാല്‍കാനാണ് തീരുമാനം. രാത്രിയും കോഴിക്കോടിന്റെ മലയോര മേഖലകളില്‍ മഴ തുടര്‍ന്നു.താഴ്ന്ന പ്രദേശങ്ങളെല്ലാം ഇപ്പോഴും വെളളത്തിനടിയിലാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വൈദ്യസഹായമടക്കം ജില്ലാ ഭരണകൂടം ഉറപ്പ് വരുത്തി, താമരശ്ശേരി ചുരം വഴിയുളള ദീര്‍ഘദൂര ബസ്സുകളെല്ലാം ഇന്ന് മുതല്‍ കുറ്റിയാടി റൂട്ടില്‍ സര്‍വ്വീസ് നടത്തുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.
മൃതദേഹാവശിഷ്ടം കണ്ടെത്തി
.
കോഴിക്കോട് കരിഞ്ചോലയില്‍ വന്‍ നാശം വിതച്ച് ഇന്നലെയുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ മൃതദേഹാവശിഷ്ടം കണ്ടെത്തി. ഇന്നലെ സന്ധ്യയോടെ നിറുത്തി വച്ച തിരച്ചില്‍ ഇന്ന് രാവിലെ പുനരാരംഭിക്കുകയായിരുന്നു. തിരച്ചിലിനിടെ കരിഞ്ചോലയില്‍ നിന്ന് മൃതദേഹത്തിന്റെ കാല്‍ ലഭിച്ചിട്ടുണ്ട്. അതിനാല്‍ അവിടെ തന്നെ കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടക്കുന്നത്.
ഉരുള്‍പൊട്ടലില്‍ ഏഴ് പേര്‍ മരിക്കുകയും അഞ്ച് പേരെ കാണാതാകുകയും ചെയ്തിരുന്നു. കരിഞ്ചോലയില്‍ ഒമ്പതു വയസുകാരി ദില്‍ന, സഹോദരന്‍ ജാസിം, ഷഹബാസ്, അബ്ദുറഹിമാന്‍, ഹസന്‍, മകള്‍ ഹന്നത്ത് എന്നിവരാണ് മരിച്ചത്. കരിഞ്ചോലയില്‍ ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയാണ് ഉരുള്‍പൊട്ടിയത്. മലമുകളില്‍ സ്വകാര്യ വ്യക്തി അനധികൃതമായി നിര്‍മ്മിച്ച തടയണ തകര്‍ന്നതാണ് ദുരന്തം വിതച്ചത്. തടയണ മഴയില്‍ പൊട്ടിത്തകര്‍ന്നതോടെ കുത്തിയൊലിച്ച വെള്ളവും മണ്ണും പാറയും വീടുകളെ വിഴുങ്ങുകയായിരുന്നു.
ഹസന്റെയും അബ്ദുറഹിമാന്റെയും കുടുംബത്തിലെ അംഗങ്ങളെയാണ് കാണാതായത്. നോമ്പുതുറയ്ക്ക് എത്തിയിരുന്ന ബന്ധുക്കള്‍ അടക്കം ഹസന്റെ വീട്ടില്‍ ഏഴു പേരുണ്ടായിരുന്നു. ഇവരില്‍ അഞ്ചുപേരെയാണ് കാണാതായത്.