സംസ്ഥാനത്ത് മഴക്കെടുതിയിൽ 36പേർ മരിച്ചു ,രക്ഷാപ്രവർത്തനങ്ങൾക്ക് സൈന്യം രംഗത്ത്,നെടുമ്പാശേരിയില്‍ ലാന്‍ഡിംഗ് പുനഃസ്ഥാപിച്ചു
കൊച്ചി /ന്യൂസ് ഡെസ്ക് :സംസ്ഥാനത്തെ മലയോരമേഖലകളില്‍ കൊടിയ ദുരിതം വിതച്ച് മഴ തുടരന്നു ,വയനാട്, കണ്ണൂര്‍ ജില്ലകളിലേക്ക് ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ക്കായി നാവിക സേന പുറപ്പെട്ടു.ഇതിനിടെ എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്തു കീഴില്ലത്ത് രണ്ട് പ്ലസ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു.കീഴില്ലം സെന്റ് തോമസ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികളാണ് മരിച്ചത്. ഇതോടെ 24 മണിക്കൂറിനുള്ളിൽ കാലവര്‍ഷം ത്തിൽ ജിവന്‍ നഷ്ടപെട്ടവരുടെ എണ്ണം 26 ലേറെയായി. മലയോരമേഖലകളില്‍ പ്രത്യേകിച്ച് വയനാട്,കോഴിക്കോട്,മലപ്പുറം, ഇടുക്കി ജില്ലകളില്‍ നുറുകണക്കിന് വീടുകള്‍ വെള്ളത്തിനടിയലാണ്. റോഡുകളും പാലങ്ങളും പലയിടങ്ങളിലും ഒലിച്ച് പോയിട്ടുണ്ട്. ഉള്‍കാടുകളില്‍ ഉരുള്‍പൊട്ടുന്നത് നദികളിലെ ജനനിരപ്പ് ഉയരാന്‍ കാരണമായിട്ടുണ്ട്.
ഇടുക്കിയില്‍ പതിനൊന്നുപേർ മഴക്കെടുതിയില്‍ മരിച്ച്. പാലക്കാട്, മലപ്പുറം, ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളില്‍ ഉരുള്‍പൊട്ടി. ഇടുക്കിയിലെ അടിമാലിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരടക്കം പതിനൊന്നു പേര്‍ മരിച്ചു. അതേസമയം, മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്തുള്ള ചെട്ടിയാമ്പാറയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. വയനാടും ഒരാള്‍ മരിച്ചതായാണ് സൂചന. മടിക്കേരിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് പേരെ കാണാതായി. മലപ്പുറത്ത് അഞ്ചിടത്ത് ഉരുള്‍പൊട്ടലുണ്ടായി.
അതിശക്തമായി മഴതുടരുന്ന വയനാട്ടില്‍ ജില്ലാ കലക്ടര്‍ അതീവ ജാഗ്രതാ നിര്‍ദേശം (റെഡ് അലര്‍ട്ട്) പ്രഖ്യാപിച്ചു. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മഴയും മൂലം ജില്ല ഒറ്റപ്പെട്ടിരിക്കുകയാണ്. രണ്ട് ദിവസങ്ങളിലായി 398.71 എം.എം മഴയാണ് വയനാട്ടില്‍ പെയ്തത്. ജില്ലയിലെ പുഴകള്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2399 അടിയിലേക്ക് എത്തിയ സാഹചര്യത്തില്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി ട്രയല്‍ റണ്‍ തുടങ്ങി. ചെറുതോണി അണക്കെട്ടിന്റെ മൂന്നാം നമ്പര്‍ ഷട്ടറാണ് തുറന്നത്. 50 സെന്റിമീറ്ററാണ് ഷട്ടര്‍ ഉയര്‍ത്തിരിക്കുന്നത്. ഇതോടെ സെക്കന്‍ഡില്‍ 50,000 ലിറ്റര്‍ വെള്ളമാണ് ഷട്ടറിലൂടെ പുറത്തേക്ക് ഒഴുകുന്നത്. അടിയന്തര സാഹചര്യം പരിഗണിച്ചാണ് 24 മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കാതെ ഷട്ടര്‍ തുറന്നത്. മന്ത്രി എം എം മണി പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനായി ഇടുക്കി ഡാമിലെത്തിരിയിരുന്നു. നാലു മണിക്കൂര്‍ നേരമാണ് ഷട്ടര്‍ തുറന്ന് വയ്ക്കുക.
ചെറുതോണി ഡാമിന്റെ താഴത്തുള്ളവരും ചെറുതോണി പെരിയാർ നദികളുടെ 100 മീറ്റർ പരിധിയിലുള്ളവർ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ഇടുക്കി ജില്ലാ കളക്ടർ ജീവൻ ബാബു അറിയിച്ചു. ഇത് ഒരു ട്രയല്‍ റണ്‍ ആണ് യാതൊരു പരിഭ്രാന്തിയുടെയും ആവശ്യമില്ല. പുഴയില്‍ ഇറങ്ങറുന്നതിനും, കുളിക്കുന്നതിനും, മത്സ്യം പിടിക്കുന്നതിനും, സെല്‍ഫി എടുക്കുന്നതിനും കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കളക്ടർ വ്യക്തമാക്കി. അതിനിടെ
ഇതാദ്യമായിട്ടാണ് സംസ്ഥാനത്ത് 22 ഡാമുകളുംഒരുമിച്ച് തുറക്കുന്നത് . നിലവില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്നത് ഗുരുതര സാഹചര്യമെന്നു അതു കൊണ്ട് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. റണ്‍വെയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിര്‍ത്തി വച്ചിരുന്ന ലാന്‍ഡിംഗ് പുനഃസ്ഥാപിച്ചു. മഴ രണ്ടു ദിവസംകൂടി തുടരുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുട്ടുള്ളത്