breaking news…ഇടുക്കിയിൽവീണ്ടും ജലനിരപ്പുയർന്നു ….,ഇടുക്കി, പമ്പ ഡാമുകളില്‍ റെഡ് അലര്‍ട്ട്; ചെറുതോണി ഡാമിലെ ട്രയല്‍ റണ്‍ അര്‍ധരാത്രിയിലും തുടരും; നാളെ കൂടുതൽ ഷട്ടറുകൾ തുറക്കും

ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളില്‍ ബോട്ടിങും ജീപ്പ് സഫാരിയും നിര്‍ത്തിവെച്ചു

0

IDUKKI RESERVOIR Dt: 09.08.2018
WL at 08.00pm 2400.00ft
F R L : 2403 ft.

ഇടുക്കി :ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി പമ്പ ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലവിതാനം 986 മീറ്റര്‍ കടന്നതിനെ തുടര്‍ന്നാണ് പമ്പയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തിന്‍ പമ്പയിലെ ജലനിരപ്പ് മൂന്നു മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പമ്പ നദിയുടെ ഇരുകരകളിലുള്ളവരും ശബരി മല തീര്‍ത്ഥാടകരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു

ഇടുക്കി ഡാമിലെ ട്രയല്‍ റണ്‍ അതേ പടി തുടരാനാണ് ഇപ്പോള്‍ തീരുമാനമെടുത്തിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ കെഎസ്ഇബി അതീവജാഗ്രതാ നിര്‍ദേശമായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ രാവിലെ ഇടുക്കി-ചെറുതോണി ഡാമിന്റെ കൂടുതല്‍ ഷട്ടറുകള്‍ തുറക്കാനാണ് തീരുമാനം. ഇന്ന് ട്രയല്‍ റണ്‍ നടത്തിയിട്ടും ജലനിരപ്പ് ഗണ്യമായി കുറയാത്ത സാഹചര്യത്തിലാണ് കൂടുതല്‍ ഷട്ടറുകള്‍ തുറന്ന് ട്രയല്‍ റണ്‍ തുടരാന്‍ തീരുമാനിച്ചിരിക്കുന്നത്.

നിലവില്‍ ഡാമിലെ ജലനിരപ്പ് 2,399.40 അടിയാണ്. 2,403 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. ഡാമിന്റെ ഒരു ഷട്ടര്‍ 50 സെന്റീമീറ്റര്‍ ഉയര്‍ത്തിയാണ് ട്രയല്‍ റണ്‍ നടത്തുന്നത്. ഇതിലൂടെ സെക്കന്റില്‍ 50,000 ലിറ്റര്‍ ജലമാണ് ഒഴുക്കിക്കളയുന്നത്. എന്നിട്ടും ഡാമിലെ ജലനിരപ്പ് കുറയുന്നില്ലെന്ന് കെഎസ്ഇബി അധികൃതര്‍ വ്യക്തമാക്കി. അതിനാല്‍ നാളെ രാവിലെ ആറുമണിക്ക് ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് കൂടുതല്‍ ജലം ഒഴുക്കിക്കളയാന്‍ തീരുമാനിച്ചതായി അധികൃതര്‍ പറഞ്ഞു.

സുരക്ഷിതമായ അളവില്‍ ജലം ഒഴുക്കിവിടും

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2399.04 അടി കടന്ന അവസരത്തില്‍ ട്രയല്‍ റണ്‍ നടത്തി ജലം തുറന്നുവിട്ടു എങ്കിലും ജലാശയത്തിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചുവരികയാണ് എന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ഈ സാഹചര്യത്തില്‍ വെള്ളിയാഴ്ച രാവിലെ ആറ് മണിക്ക് ചെറുതോണി ഡാമിന്റെ ഷട്ടര്‍ തുറന്ന്  സുരക്ഷിതമായ അളവില്‍ ജലം ഒഴുക്കി വിടുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. അതിനാല്‍ ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട മൂന്നാം ഘട്ട റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയാണെന്നും ജില്ലാ കളക്ടറുടെ അനുമതി കിട്ടുന്ന മുറയ്്ക് ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നതാണെന്നും കെ.എസ്.ഇ.ബി അറിയിച്ചു. ചെറുതോണി ഡാമിന്റെ താഴെയുള്ള പ്രദേശങ്ങളിലുള്ളവരും ചെറുതോണി, പെരിയാര്‍ നദിയുടെ ഇരുകരകളിലുമുള്ളവരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന്് ജില്ലാ കളക്ടര്‍ അറിയിച്ചു.കനത്ത മഴയിലും ഉരുള്‍പൊട്ടലിലും ജില്ലയിലെ റോഡുകള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളതിനാല്‍ ജില്ലയിലെ റോഡുകളിലൂടെയുള്ള ഭരവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. എന്നാല്‍ രക്ഷാ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വാഹനങ്ങള്‍ക്ക് നിയന്ത്രണം ബാധകമല്ല.

ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളില്‍
ബോട്ടിങും ജീപ്പ് സഫാരിയും നിര്‍ത്തിവെച്ചു

മണ്ണിടിച്ചിലും മറ്റ് അപകടങ്ങളും ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളില്‍ പ്രവര്‍ത്തിക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ( അമ്യൂസ് മെന്റ് പാര്‍ക്ക്, ജീപ്പ് സഫാരി, ആന സവാരി, ബോട്ടിംഗ് മുതലായവ) രണ്ട് ദിവസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ദേവികുളം സബ് കളക്ടര്‍ ഉത്തരവിട്ടു. ഈ ഭാഗത്തേക്കുളള സന്ദര്‍ശനം സഞ്ചാരികള്‍ തല്‍ക്കാലത്തേക്ക് ഒഴിവാക്കണമെന്നും സബ് കളക്ടര്‍ അറിയിച്ചു.

സജ്ജീകരണങ്ങള്‍ വിലയിരുത്തി

ചെറുതോണി ഡാം ഷട്ടര്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുറന്നതിനെത്തുടര്‍ന്ന് വെള്ളമൊഴുകുന്ന പുഴയോരത്തെ സജ്ജീകരണങ്ങള്‍ ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടങ്ങിയ സംഘം നേരിട്ടു സന്ദര്‍ശിച്ചുവിലയിരുത്തി. തടിയമ്പാട്, കരിമ്പന്‍, പെരിയാര്‍വാലി ചപ്പാത്തുകളും മുതിരപ്പുഴയാറും പെരിയാറും സംഗമിക്കുന്ന പനങ്കുട്ടിയിലെയും സ്ഥിതിവിശേഷങ്ങള്‍ പരിശോധിച്ചു. വെള്ളം ഒഴുകുന്ന വഴിയില്‍ തടസങ്ങള്‍ അവശേഷിക്കുന്നുണ്ടോ എന്ന് വിലയിരുത്തി. സമീപപ്രദേശത്തെ ജനങ്ങളെ സന്ദര്‍ശിച്ച് പരിഭ്രാന്തി വേണ്ടെന്നും സരുക്ഷയ്്ക്കുള്ള എല്ലാ സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു. ഡാം തുറന്നതിനുശേഷമുള്ള ജലവിതാനം ഓരോ മണിക്കൂര്‍ ഇടവിട്ട് പരിശോധിച്ചു. രാത്രി പെട്രാളിങ്. പരീക്ഷണാടിസ്ഥാനത്തില്‍ തുറന്ന ഷട്ടര്‍ ശക്തമായ നീരൊഴുക്ക് തുടരുന്നതിനാല്‍ അടച്ചിട്ടില്ലാത്തതിനാല്‍ രാത്രിയിലും ജാഗ്രത തുടരാന്‍ പോലീസിനും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സേനയ്ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്

അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് (AITT) ജൂലൈ / ഓഗസ്റ്റ് 2018 മാറ്റി വെച്ചു

കനത്ത മഴയും വെള്ളപ്പൊക്കവും കാരണം (ഇന്നും നാളെയും)വെള്ളി (10.08.2018), ശനി (11.08.2018) ദിവസങ്ങളില്‍ എറണാകുളം, ഇടുക്കി ജില്ലകളിലെ ITI കളില്‍ നടത്താനിരുന്ന അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് (AITT) ജൂലൈ / ഓഗസ്റ്റ് 2018 മാറ്റി വെച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

You might also like

-