നരേന്ദ്രമോദിയെ ഫേസ് ബുക്ക് പോസ്റ്റിലൂടെ അപമാനിചെന്നാരോപിച്ച് ഡോ. അരുൺ കുമാറിനെതിരെ പരാതി.
പ്രധാനമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഫേസ്ബുക്കിലൂടെയായിരുന്നു അരുൺ കുമാർ പ്രധാനമന്ത്രിക്കെതിരെ ഫേസ്‌ബുക്കിൽ കുറിപ്പിട്ടത്
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫേസ് ബുക്ക് പോസ്റ്റിലൂടെ അപമാനിചെന്നാരോപിച്ച്കേരള സർവ്വകലാശാല പ്രൊഫസറും, 24 ന്യൂസ് മുൻ അവതാരകനുമായ ഡോ. അരുൺ കുമാറിനെതിരെ വൈസ് ചാന്‍സിലര്‍ക്കും രജിസ്ട്രാര്‍ക്കും പരാതി.
ചട്ടപ്രകാരമുള്ള ശിക്ഷാ നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം ഡോ. വിനോദ് കുമാറും ,കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് സംഘും ആണ് പരാതി നല്‍കിയത്. അരുൺ കുമാറിനെതിരെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ. ബി ഗോപാലകൃഷ്ണൻ നേരത്തേ ഗവർണർക്ക് പരാതി നൽകിയിരുന്നു . ലോക സാമ്പത്തിക ഫോറത്തിന്റെ സമ്മേളനത്തിനിടെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് തടസ്സം നേരിട്ടിരുന്നു. ഇത് ഉയർത്തിക്കാട്ടിയാണ് അരുൺ കുമാർ മോദിയെ അവഹേളിച്ച് രംഗത്ത് വന്നത്.
പ്രധാനമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഫേസ്ബുക്കിലൂടെയായിരുന്നു അരുൺ കുമാർ പ്രധാനമന്ത്രിക്കെതിരെ ഫേസ്‌ബുക്കിൽ കുറിപ്പിട്ടത് . ഇതുമായി ബന്ധപ്പെട്ട ചില സക്രീൻ ഷോട്ടുകളും പോസ്റ്റിനൊപ്പം പങ്കുവെച്ചിരുന്നു.ഇത് ഒരുപാട് പേര്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവയ്‌ക്കുകയും ചെയ്തു. പ്രസംഗം തടസ്സപ്പെട്ടത് സംബന്ധിച്ച് നിജസ്ഥിതി പ്രമുഖ മാദ്ധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
യു ജി സി സ്‌കെയില്‍ ശമ്പളം കൈപ്പറ്റുന്ന ഉദ്യോഗസ്ഥന്‍ രാഷ്‌ട്രീയ വിരോധം വച്ച് മനപൂര്‍വം പ്രധാനമന്ത്രിയെ അവഹേളിക്കണമെന്ന ഉദ്ദേശത്തോടെയാണ് ഫേസ്ബുക്ക് പോസ്റ്റിട്ടത് .ഇത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണ്. ആയതിനാല്‍ അധ്യാപകനെതിരെ സര്‍വകലാശാല മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.
അരുൺകുമാറിന്റെ ഫേസ് ബുക്ക് പോസ്റ്റ്