ഇംപീച്ചിങ്ങിനുപോലും ട്രമ്പ് യോഗ്യനല്ലെന്ന് നാന്‍സി പെളോസി പുറത്താക്കണം

ഇംപീച്ചിങ്ങിനുപോലും ട്രമ്പ് യോഗ്യനല്ലെന്ന് നാന്‍സി പെളോസി പുറത്താക്കണംമ്പിന്റെ ഇംപീച്ച്‌മെന്റിനെകുറിച്ചുള്ള അന്വേഷണം സഭയുടെ നേതാവായ നാന്‍സിയുടെ അംഗീകാരം ലഭിച്ചാല്‍ മാത്രമേ ചര്‍ച്ചയ്‌ക്കെടുക്കുന്നതിന് കഴിയുക. പ്രസിഡന്റിനെതിരെ ഇംപീച്ച്‌മെന്റ് നടപടികള്‍ സ്വീകരിക്കുന്നതുതന്നെ രാജ്യത്തെ വിഭജനത്തിലേക്ക് തള്ളിവിടുമെന്നും, അതിനുള്ള സാഹചര്യം ട്രമ്പിന്റെ പേരില്‍ സൃഷ്ടിക്കുന്നത് പ്രയോജനരഹിതമാണെന്നാണ് പെലോസിയുടെ നിലപാട്. 2020 ല്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് ട്രമ്പിനെ പുറത്താക്കുന്നതാണ് ഇംപീച്ച്‌മെന്റിനേക്കാള്‍ നല്ലതെന്ന് പെളോസി അഭിപ്രായപ്പെട്ടു

0

വാഷിംഗ്ടണ്‍ ഡി.സി.:- അമേരിക്കന്‍ പ്രസിഡന്റായിരിക്കാന്‍ യാതൊരു അര്‍ഹതയുമില്ലാത്ത ഡൊണാള്‍ഡ് ട്രമ്പിനെ ഇംപീച്ചു ചെയ്യണമെന്ന ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് യു.എസ്. ഹൗസ് മെജോറട്ടി ലീഡറും, ഡെമോക്രാറ്റ് നേതാവുമായ നാന്‍സി പെളോസി.

വാഷിംഗ്ടണ്‍ പോസ്റ്റിന് മാര്‍ച്ച് 11 തിങ്കളാഴ്ച അനുവദിച്ച അഭിമുഖത്തിലാണ് നാന്‍സി തന്റെ അഭിപ്രായം വ്യക്തമാക്കിയത്.ഡെമോക്രാറ്റിക്ക് പാര്‍്ട്ടിയുടെ പ്രോഗ്രസ്സീവ് വിഭാഗം പ്രതിനിധികളായ മിനിസ്സോട്ടായില്‍ നിന്നുള്ള ഇഹന്‍ ഒമര്‍, മിഷിഗണില്‍ നിന്നുള്ള റഷീദ് ടാലെസ് തുടങ്ങിയവര്‍ ട്രമ്പിനെതിരായ ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് വേഗത കൂട്ടണമെന്നാവശ്യപ്പെട്ട സാഹചര്യത്തില്‍ നാന്‍സിയുടെ നിലപാട് പാര്‍ട്ടിയെ ഭിന്നിപ്പിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.

ട്രമ്പിന്റെ ഇംപീച്ച്‌മെന്റിനെകുറിച്ചുള്ള അന്വേഷണം സഭയുടെ നേതാവായ നാന്‍സിയുടെ അംഗീകാരം ലഭിച്ചാല്‍ മാത്രമേ ചര്‍ച്ചയ്‌ക്കെടുക്കുന്നതിന് കഴിയുക.
പ്രസിഡന്റിനെതിരെ ഇംപീച്ച്‌മെന്റ് നടപടികള്‍ സ്വീകരിക്കുന്നതുതന്നെ രാജ്യത്തെ വിഭജനത്തിലേക്ക് തള്ളിവിടുമെന്നും, അതിനുള്ള സാഹചര്യം ട്രമ്പിന്റെ പേരില്‍ സൃഷ്ടിക്കുന്നത് പ്രയോജനരഹിതമാണെന്നാണ് പെലോസിയുടെ നിലപാട്. 2020 ല്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് ട്രമ്പിനെ പുറത്താക്കുന്നതാണ് ഇംപീച്ച്‌മെന്റിനേക്കാള്‍ നല്ലതെന്ന് പെളോസി അഭിപ്രായപ്പെട്ടു.പെളോസിയുടെ നിലപാടില്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്ക് ട്രമ്പിനെ ഇംപീച്ച് ചെയ്യുന്നതിനായി വലിയ സാമ്പത്തിക സഹായം നല്‍കുന്നവരെ നിരാശപ്പെടുത്തിയിട്ടുണ്ട്.

You might also like

-