ആരിഫ് മുഹമ്മദ് ഖാന്‍ സർവ്വകലാശാലകളുടെ അന്തകൻ ,ഗവർണർക്ക് മനോരോഗമെന്ന് എം വി ജയരാജന്‍
ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകാതെ കാര്യങ്ങളില്‍ ഇടപെടുന്നത് നിയമ വിരുദ്ധമാണ്. അദ്ദേഹം നല്ല ബുദ്ധി നഷ്ടപ്പെട്ട് മനോരോഗത്തിനടിമയായി. സ്ഥലം മാറ്റിയാൽ മാറിപ്പോകേണ്ട വെറുമൊരു ഉദ്യാഗസ്ഥനാണ് ഗവർണർ. സര്‍ക്കാരിന്‍റെ തീരുമാനങ്ങളിൽ ഒപ്പിടാൻ മാത്രം അനുവാദമുള്ളയാളാണ് ഗവർണർ
കണ്ണൂർ | ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമർശിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍.സർവ്വകലാശാലകളുടെ അന്തകനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ മാറിയെന്ന് എം വി ജയരാജന്‍ പറഞ്ഞു . ഗവർണർക്ക് മീഡിയ മാനിയ ആണ്. ഗവർണർക്ക് മനോരോഗമെന്ന് പറഞ്ഞാലും തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള ഗവർണർക്കെതിരെ കണ്ണൂർ സർവ്വകലാശാലയുടെ സംരക്ഷണ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം വി ജയരാജന്‍.
“ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകാതെ കാര്യങ്ങളില്‍ ഇടപെടുന്നത് നിയമ വിരുദ്ധമാണ്. അദ്ദേഹം നല്ല ബുദ്ധി നഷ്ടപ്പെട്ട് മനോരോഗത്തിനടിമയായി. സ്ഥലം മാറ്റിയാൽ മാറിപ്പോകേണ്ട വെറുമൊരു ഉദ്യാഗസ്ഥനാണ് ഗവർണർ. സര്‍ക്കാരിന്‍റെ തീരുമാനങ്ങളിൽ ഒപ്പിടാൻ മാത്രം അനുവാദമുള്ളയാളാണ് ഗവർണർ. കാരണം കാണിക്കൽ നോട്ടീസ് നൽകാതെ ഒരാള്‍ക്കതെിരെ നടപടിയെടുക്കുന്നത് നിയമ വിരുദ്ധമാണെന്നും രണ്ട് വർഷം മുമ്പ് ചരിത്ര കോൺഗ്രസിൽ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെങ്കിൽ അത് ഇപ്പോഴാണോ പറയേണ്ടതെന്ന് ജയരാജൻ ചോദിച്ചു. ചരിത്ര കോൺഗ്രസിൽ
ഗവർണറുടെ പ്രസംഗമായിരുന്നില്ലേ എല്ലാ ചരിത്രകാരൻമാരെയും പ്രകോപിച്ചതെന്നും പ്രതിഷേധത്തിന് ഇടയാക്കിയതെന്നും അദ്ദേഹം ചോദിച്ചു.
ഗവർണർ ഭരണനിർവഹണ ഉദ്യോഗസ്ഥനാണ് അല്ലാതെ എല്ലാത്തിനെയും കയറി ഭരിക്കാവുന്ന ആളല്ല. ഗവർണർക്ക് സംസ്ഥാന സർക്കാറിന്റെ മേക്കിട്ട് കയറാനാവില്ല.
സർക്കാർ അയക്കുന്ന എല്ലാ കടലാസിലും ഒപ്പിടാനുള്ള അധികാരമുള്ള ആളാണ് ഗവർണർ അതിന് അപ്പുറമില്ലെന്നും ജയരാജൻ പറഞ്ഞു.ഗവർണറുടെ സമനില തെറ്റിയിട്ടുണ്ടെന്നും ഇന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും പറഞ്ഞിരുന്നു. അദ്ദേഹത്തിന് എന്തോ സംഭവിച്ചിട്ടുണ്ട് എന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഗവർണർ സ്ഥാനത്ത് ഇരിക്കാൻ ആരിഫ് മുഹമ്മദ് ഖാന്‍ യോഗ്യനല്ല. ഗവർണർ ആർ എസ് എസ് സേവകനായി മാറി പോയി. ഗവർണറുടെ നിയമനം എന്തിന്‍റെ പ്രത്യുപകാരമാണ്. ഫർസീൻ മജീദ് ക്രിമിനൽ ആയതു കൊണ്ടാണ് ഭയം തോന്നുന്നത്. ക്രിമിനലുകൾക്ക് എങ്ങനെയാണ് പൊലീസ് സംരക്ഷണം നൽകുക.
വിഴിഞ്ഞത്ത് ചെയ്യാൻ കഴിയുന്നതെല്ലാം സർക്കാർ ചെയ്യുന്നുണ്ട്. സമരത്തിന്റെ രൂപം കാണുമ്പോൾ അത് മത്സ്യ തൊഴിലാളികൾക്ക് വേണ്ടിയാണോയെന്ന് സംശയിക്കുന്നു. കേരള ഗവർണർ അദ്ദേഹത്തിന്റെ പദവിയെ പറ്റി ചിന്തിക്കുന്നില്ല. ഇർഫാൻ ഹബീബി നെ തെരുവ് തെണ്ടിയെന്നാണ് ഗവർണർ വിളിച്ചത്. ഗവർണറെ അങ്ങനെ ആരെങ്കിലും തിരിച്ചു വിളിച്ചാലോ. സാധാരണ ആളുകൾ പോലും ഉപയോഗിക്കാത്ത പദമാണ് ഗവർണർ പറയുന്നത്. ഗവര്‍ണറുടെ വാക്കുകള്‍ തീരെ തരംതാണതാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.