മുത്തൂറ്റ് കേരളത്തിലെ 15 ശാഖകൾ നിര്‍ത്തുന്നു; പ്രശ്ന പരിഹാരത്തിനായി ഇന്ന് ചര്‍ച്ച

കേരളത്തിലെ മുന്നൂറോളം ശാഖകള്‍ ഘട്ടംഘട്ടമായി പൂട്ടേണ്ടിവരുമെന്ന് മുത്തൂറ്റ് ഫിനാന്‍സ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.

0

സംസ്ഥാനത്തെ 15 ശാഖകള്‍ പൂട്ടിയെന്ന് മുത്തൂറ്റ് ഫിനാന്‍സിന്റെ പത്ര പരസ്യം. കേരളത്തിലെ മുന്നൂറോളം ശാഖകള്‍ ഘട്ടംഘട്ടമായി പൂട്ടേണ്ടിവരുമെന്ന് മുത്തൂറ്റ് ഫിനാന്‍സ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. തൊഴിലാളി സമരത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഇന്ന് തിരുവനന്തപുരത്ത്ചര്‍ച്ച നടത്താനിരിക്കെയാണ് മാനേജ്മെന്റിന്റെ തീരുമാനം.

മുത്തൂറ്റ് പ്രതിസന്ധി തീര്‍ക്കാന്‍ തൊഴില്‍ വകുപ്പുമായി ചര്‍ച്ച നടത്തുമെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. കഴിയുന്നത്ര പ്രശ്നം ഇല്ലാതെ സർക്കാർ കാര്യങ്ങൾ പരിഹരിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

You might also like

-