മുത്തലാഖ് നിരോധന ബിൽ ഇന്ന് ലോക്സഭ പരിഗണിക്കും.
എൻഡിഎ സഖ്യകക്ഷിയായ ജനതാദൾ യുണൈറ്റഡ് ബില്ലിനെ എതിർക്കുകയാണ്
ഡൽഹി : മുത്തലാഖ് നിരോധന ബിൽ ഇന്ന് ലോക്സഭ പരിഗണിക്കും. ലോക്സഭ കഴിഞ്ഞ വ്യാഴാഴ്ച ബിൽ പാസാക്കിയിരുന്നു. രാജ്യസഭയിൽ മുമ്പ് രണ്ട് തവണ ബിൽ പാസാക്കാനുള്ള നീക്കം പ്രതിപക്ഷം പരാജയപ്പെടുത്തിയിരുന്നു.
എൻഡിഎ സഖ്യകക്ഷിയായ ജനതാദൾ യുണൈറ്റഡ് ബില്ലിനെ എതിർക്കുകയാണ്. എന്നാൽ ബിജു ജനതാദൾ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ബിൽ അജണ്ടയിൽ ഉൾപ്പെടുത്തിയത്. ഇന്ന് രാവിലെ ചേരുന്ന യോഗത്തിന് ശേഷമാകും ഇക്കാര്യത്തിൽ പ്രതിപക്ഷം നിലപാട് വ്യക്തമാക്കുക.
ഇതിനിടയിൽ വിവിധ തൊഴിൽ നിയമങ്ങൾ നാല് കോഡുകളായി ചുരുക്കാനുള്ള നീക്കവും ഇന്ന് ലോക്സഭയില്‍ ചർച്ച ചെയ്യും. കുറഞ്ഞ വേതനം, ബോണസ് തുടങ്ങിയവ നിശ്ചയിക്കുന്നതിന് നിർദ്ദേശമുള്ള വേതന കോഡ് ബിൽ ലോക്സഭയിൽ തൊഴിൽ മന്ത്രി സന്തോഷ് ഗാംഗ്വർ അവതരിപ്പിക്കും