എലിസബത്ത് ഏബ്രഹാം മണലൂരിന് മര്‍ഫി സിറ്റി കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയം
ഒഴിവു വന്ന നാലു സിറ്റി കൗണ്‍സിലില്‍ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയാണ് എലിസബത്ത് മണലൂര്‍(ജിഷ) വിജയിച്ചത്.
മര്‍ഫി(ഡാളസ്): മര്‍ഫി സിറ്റി കൗണ്‍സിലിലേക്ക് മെയില്‍ നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ മലയാളി എബിസബത്ത് എബ്രഹാം മന്നലൂരിന് ഉ്ജ്ജ്വല വിജയം. ഒഴിവു വന്ന നാലു സിറ്റി കൗണ്‍സിലില്‍ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയാണ് എലിസബത്ത് മണലൂര്‍(ജിഷ) വിജയിച്ചത്.
എലിസബത്ത്‌പോള്‍ ചെയ്ത വോട്ടുകളില്‍ 70.07 ശതമാനം നേടിയപ്പോള്‍ എതിര്‍സ്ഥാനാര്‍ത്ഥി ഡഗ് ഡേവിസിന് 29.93 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
മര്‍ഫി സിറ്റി കൗണ്‍സിലിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്ന മലയാളിയാണ് എലിസബത്ത് മെയ് 21 ഇവര്‍ സത്യ പ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കും. റിയല്‍ എസ്റ്റേറ്റഅ രംഗത്ത് കഴിഞ്ഞ 25 വര്‍ഷത്തിലധികമായി ബിസിനസ്സ് നടത്തുന്ന എലിസബത്ത്, മര്‍ഫി സിറ്റിയിലെ സാമൂഹ്യ സാംസ്ക്കാര പ്രവര്‍ത്തനങ്ങളില്‍ സജ്ജീവമാണ്.
സതേണ്‍ മെത്തഡിസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി.ബി.എ., ഫിനാന്‍സ് വിഷയങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി. മര്‍ഫി ബോര്‍ഡ് ഓഫ് അഡ്ജസ്റ്റ്‌മെന്റ് മെമ്പറായും ഇപ്പോള്‍ പ്ലാനിംഗ് ആന്റ് സോണിംഗ് ബോര്‍ഡ് മെമ്പറായും പ്രവര്‍ത്തിച്ചു വരുന്നു. പ്ലാനോ ഗ്ലോബല്‍ ഐറ്റി കമ്പനിയില്‍ പത്തൊമ്പതു വര്‍ഷമായി ജോലി ചെയ്തു വരുന്നു.
ഭര്‍ത്താവ് റെനി അബ്രഹാം, മക്കള്‍ ജെസിക്ക, ഹന്ന എന്നിവര്‍ ഉള്‍പ്പെട്ടതാണ് എലിസബത്തിന്റെ കുുംബം. അമേരിക്കയില്‍ ആദ്യകാല കുടിയേറ്റക്കാരനായ എബ്രഹാം മന്നലൂരിന്റേയും കുഞ്ഞുമ്മ എബ്രഹാമിന്റേയും മകളാണ്. ഡാളസ് സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ച് അംഗമാണ്.