സ്‌കൂള്‍ മാറാന്‍ ഫീസ് ഒരുലക്ഷം പരാതിയുമായി രക്ഷിതാക്കളും വിദ്യാര്‍ഥികളും

എസ് എല്‍ സി സി കഴിഞ്ഞ വിദ്യാര്‍ത്ഥികളുടെ ടിസി നല്‍കാന്‍ പ്ലസ് വണ്‍, പ്ലസ് ടു ഫീസ് ഒരുമിച്ചടയ്ക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു

0

നിലമ്പൂര്‍: നിലമ്പൂര്‍ ഗുഡ് ഷെപ്പേര്‍ഡ് സ്‌കൂള്‍ ടിസിക്ക് 1 ലക്ഷം രൂപ ഫീസ് ആവശ്യപ്പെട്ടതായി രക്ഷിതാക്കള്‍. എസ് എല്‍ സി സി കഴിഞ്ഞ വിദ്യാര്‍ത്ഥികളുടെ ടിസി നല്‍കാന്‍ പ്ലസ് വണ്‍, പ്ലസ് ടു ഫീസ് ഒരുമിച്ചടയ്ക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു

നീതി നിഷേധത്തിനെതിരെ രക്ഷിതാക്കളും വിദ്യാര്‍ഥികളും ചൈല്‍ഡ് ലൈനിനെ സമീപിച്ചു. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പരാതി ബാലാവകാശ കമ്മീഷന് നല്‍കുമെന്ന് അറിയിച്ചു. മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും പരാതി നല്‍കുമെന്നും രക്ഷിതാക്കള്‍ പറഞ്ഞു. ഓണ്‍ലൈനിലൂടെ പ്ലസ് വണിന് അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാന്‍ ഇരിക്കെയാണ് പരാതി.

You might also like

-