അവിഹിത ബന്ധത്തിന് തടസ്സം കാമുകനും അനുജത്തിയും ചേർന്ന് ജേഷ്ടത്തിയെയും ഭർത്താവിനെയും വിഷം കൊടുത്തുകൊന്നു

ധർമ്മലിംഗത്തിന്റെ അനുജൻ കുമാർ മൈലാപ്പൂർ പോലീസിൽ പരാതി നൽകുകയായിരുന്നു അനുജന്റെ പരാതിയെ തുടർന്ന് മൈലാപ്പൂർ പോലീസ്സ് ഇൻസ്‌പെക്ടർ കണ്ണൻ നടത്തിയ അനേവഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്

0
മൈഥലിയും കാമുകൻ ബലമുരുകാനും

ചെന്നൈ :ചെന്നൈ മൈലാപ്പൂരിൽ അവിഹിത ബന്ധത്തിന് തടസ്സം നിന്ന ജേഷ്ടത്തിയെയും ഭർത്താവിനെയും അനുജത്തിയും കാമുകനും ചേർന്ന് വിഷംകൊടുത്തു കൊലപ്പെടുത്തി . മയ്ലാപിരിൽ സ് തോമസ് മൗണ്ടിന് സമീപം പൂക്കട നടത്തുന്ന ധർമ്മലൈഖത്തെയും (44)ഭാര്യ മീനാക്ഷി (38)നെയുമാണ് ഇവരുടെ അനുജത്തി മൈഥലി (36) യും ഇവളുടെ കാമുകൻ ബലമുരുകൻ(28)ചേർന്ന് കൊലപ്പെടുത്തിയത് 2017 ലാണ് മൈലാപ്പൂരിൽ കൊലപാതകം അരങ്ങേറിയത് . സൈന്റ് തോമസ് പള്ളിക്ക് സമീപം പൂക്കട നടത്തുകയായിരുന്നധർമ്മ ലിങ്കത്തിൻറെ കടയിലെ ജീവനക്കാരനായിരുന്നു ബലമുരുകൻ , കടയിൽ ജോലിക്കെത്തിയ ബലമുരുകനുമായി ഭർത്താവും കുട്ടികളിമുള്ള മൈഥലി അടുക്കുകയും രഹസ്യ ബന്ധസത്തിൽ ഏർപ്പെടുകയും ചെയ്തു ഇത് നേരിൽ കാണാനിടയായ മീനാക്ഷി അനുജത്തിയെ ശകരിക്കുകയും ഭർത്താവിനോട് ജീവനക്കാരന്റെയും അനുജത്തിയുടെയും വഴിവിട്ട ബന്ധം ധരിപ്പിക്കുകയും ചെയ്തു . ഇതേതുടർന്ന് മൈഥലിയും ഇവരുടെ ഭർത്താവും തമ്മിൽ വഴക്കായി

ധർമ്മലിങ്കത്തിനും ഭാര്യക്കും കുട്ടികൾ ഇല്ലാത്തതിനാൽ അനുജത്തിയും കുടുംബവും ഇവർക്കൊപ്പമാണ് താസിച്ചിരുന്നത് . മൈഥലിയുടെ ഭർത്താവ് ഇവരുടെ രഹസ്യ ബന്ധത്തെത്തുടർന്ന് നിരന്തരം വാഴക്കായതിനെത്തുടർന്ന് .മൈഥലി ഒടുവിൽ രഹസ്യം പുറത്തുപറഞ്ഞ ജേഷ്ടത്തിയെയും ഭർത്താവിനെയും വകവരുത്താൻ തിരുമാനിക്കുകയുണ്ടായി . സംഭവദിവസം രാത്രിയിൽ അലപം മദ്യപാനശീലമുള്ള ധർമജ്ഞന് ഇയാൾ വാങ്ങി വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യത്തിൽ മൈഥലി വിഷംകലർത്തി വെക്കുകയായിരുന്നു വിഷം കലർന്ന മദ്യം കഴിച്ച ധർമജൻ പിറ്റേദിവസം മരിച്ചു ഇത് സ്വോഭാവിക മരണമായാണ് നാട്ടുകാര് കണ്ടത് ഏറെ താമസിയാതെ ധർമ്മലിംഗത്തിന്റെ ഭാര്യയും മരിച്ചു . കൂടാതെ ഇവരുടെ ബാങ്ക്ക് ആക്കിക്കോണ്ടിൽ ഉണ്ടായിരുന്ന പതിനേഴ് ലഖ്‍ഷം രൂപയും പിൻവലിക്കപെട്ടു , ഇതിൽ സംശയം തോന്നിയ ധർമ്മലിംഗത്തിന്റെ അനുജൻ കുമാർ മൈലാപ്പൂർ പോലീസിൽ പരാതി നൽകുകയായിരുന്നു അനുജന്റെ പരാതിയെ തുടർന്ന് മൈലാപ്പൂർ പോലീസ്സ് ഇൻസ്‌പെക്ടർ കണ്ണൻ നടത്തിയ അനേവഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത് . ഭക്ഷണത്തിൽ വിഷം ചേർത്തുനൽകിയാണ് മൈഥലി ജേഷ്ടത്തിയെ കൊന്നത് , ഇരു കൊലപാതകങ്ങൾക്കും ശേഷം ഇവരുടെ അകൗണ്ടിൽ നിന്നും പതിനേഷ് ലക്ഷം രൂപയും ഇവർ പിൻവലിച്ചിരുന്നു ധർമ്മലിംഗത്തെയും ഭാര്യയെയും കൊലപ്പെടുത്താൻ വിഷം വാങ്ങി നൽകിയത് മൈഥലിയുടെ കാമുകൻ ബലമുരുകനായിരുന്നു ഇരുവരെയും മൈലാപ്പൂർ പോലീസ്സ് അറസ്റ്റ് ച്യ്ത കോടതിയിൽ ഹാജരാക്കി

You might also like

-